in ,

LOVELOVE

ക്രിസ്റ്റ്യാനോയെ കണ്ട് പഠിക്കൂ; മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരത്തിന് പിതാവിന്റെ ഉപദേശം

കളിക്കളത്തിന് പുറത്ത് മാത്രമല്ല കളിക്കളത്തിലുള്ളവരും ക്രിസ്റ്റ്യനോ റോണോൾഡോയെ ആരാധിക്കുന്നുണ്ട്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ, വിനിഷ്യസ് ജൂനിയർ തുടങ്ങി ഒട്ടനവധി താരങ്ങൾ ക്രിസ്റ്റ്യനോയെ ഇഷ്ടപ്പെടുന്നവരാണ്.

സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. കളിക്കളത്തിന് പുറത്ത് മാത്രമല്ല കളിക്കളത്തിലുള്ളവരും ക്രിസ്റ്റ്യനോ റോണോൾഡോയെ ആരാധിക്കുന്നുണ്ട്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ, വിനിഷ്യസ് ജൂനിയർ തുടങ്ങി ഒട്ടനവധി താരങ്ങൾ ക്രിസ്റ്റ്യനോയെ ഇഷ്ടപ്പെടുന്നവരാണ്.

ഇപ്പോഴിതാ താരത്തെ മാതൃകയാകണമെന്നാണ് തന്റെ പിതാവ് തന്നോട് ഉപദേശിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡി ന്റെ യുവതാരം വെളിപ്പെടുത്തുയിരിക്കുകയാണ്.ഈ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ കൗമാര താരം റാസ്മസ് ഹോയ്ലൂണ്ടയാണ് ക്രിസ്റ്റ്യനോ റൊണാൾഡോയെ മാതൃകയാക്കാൻ തന്റെ പിതാവ് തന്നോട് നിർദ്ദേശിച്ചതായി വെളുപ്പെടുത്തിയിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകിയ അഭിമുഖ്യത്തിലാണ് റാസ്മസ് ഹൊയ്ലൂണ്ടിന്റെ ഈ വെളിപ്പെടുത്തൽ.ഫുട്ബോൾ കളിക്കളത്തിൽ താൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ക്രിസ്റ്റ്യനോ റൊണാൾഡയെന്നും അദ്ദേഹത്തെ മാതൃകയാക്കാനും അദ്ദേഹത്തിന്റെ കളിശൈലികൾ അനുകരിക്കാനും തന്റെ പിതാവ് തന്നോട് ഉപദേശച്ചിട്ടുണ്ട് എന്നാണ് ഹോയ്ലൂണ്ട് പറഞ്ഞത്.

അതെ സമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി മാഡ്രിഡിന്റെ യുവതാരമായ വിനിഷ്യസിനോടും സമാനമായിട്ടുള്ള ഉപദേശം നൽകിയിരുന്നു.

ബോക്സിനകത്തും പുറത്തും ക്രിസ്റ്റ്യനോ റൊണാൾഡോ അനുകരിക്കുന്ന ബോഡി ശൈലിയും കളിരീതികളും കണ്ടു പഠിക്കാനാണ് കാർലോ ആഞ്ചലോട്ടി വിനിഷ്യസ് ജൂനിയറിന് നിർദ്ദേശം നൽകിയത്. വീഡിയോ ഫുട്ടേജുകളുടെ സഹായത്താൽ ഇക്കാര്യങ്ങളൊക്കെ പഠിക്കാനാണ് ആഞ്ചലൂ ട്ടി വിനീഷ്യസിന് നൽകിയ നിർദേശം.

ബാംഗ്ലൂരുവിനെ ബ്ലാസ്റ്റേഴ്സിന് മുന്നിൽ മനഃപൂർവം അധികൃതർ കൊടുന്നിട്ടതാണ്, എല്ലാത്തിനും കാരണമുണ്ട്??

കിരീടത്തിനു വേണ്ടി പോരാടും, ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും പ്ലേഓഫ് കളിക്കുമെന്ന് പ്രതീക്ഷ നൽകി ഫോറിൻ സൈനിങ്??