റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ റഷ്യക്കെതിരെ നടപടികൾ കടുപ്പിച്ചു അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ.
പ്രമുഖ മാധ്യമാ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ഒരു റഷ്യൻ ക്ലബ്ബിനും റഷ്യ ടീമുകൾക്കും അന്താരാഷ്ട്ര തലത്തിലോ ക്ലബ് തലത്തിലോ ഇനി മുതൽ മത്സരിക്കാനാകില്ല.
ഫിഫയും യൂ ഈ എഫ് എ യും സംയുക്തമായി എടുത്ത തീരുമാനമാണ് ഇത്.ഫുട്‌ബോളിൽ എല്ലാവരും പൂർണ്ണമായും ഐക്യപ്പെട്ടിരിക്കുന്നു, ഉക്രെയ്‌നിലെ ദുരിതബാധിതരായ എല്ലാ ആളുകളോടും പൂർണ്ണമായ ഐക്യദാർഢ്യത്തിലാണ്,” എന്ന് ഫിഫ പുറത്തുയിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
നേരത്തെ റഷ്യൻ പതാകകൾ ഉപയോഗിക്കുന്നതിൽ നിന്നും റഷ്യയിൽ മത്സരങ്ങൾ നടത്തുന്നതിൽ നിന്നും റഷ്യയെ വിലക്കിയിരുന്നു.ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയും റഷ്യയിൽ നിന്ന് മാറ്റിയിരുന്നു.