in

ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസ താരത്തിന് വാഹനാപകടത്തിൽ പരിക്കേറ്റു…

ബയേൺ മ്യുണിക്കിന് വേണ്ടി ഒരു ദശാബ്ദക്കാലം പന്ത് തട്ടിയ അദ്ദേഹം അവരോടൊപ്പം ചാമ്പ്യൻസ് ലീഗും ബുണ്ട്‌സ് ലീഗ കിരീടങ്ങളും വാരി കൂട്ടിയിട്ടുണ്ട്.നിലവിൽ ഇറ്റാലിയൻ ക്ലബ്‌ സാലറിന്റനയുടെ താരമാണ് അദ്ദേഹം.

ഫ്രഞ്ച് ഇതിഹാസ ഫുട്ബോൾ താരവും മുൻ ബയേൺ മ്യുണിക് താരവുമായ ഫ്രാങ്ക് റിബറിക്ക് വാഹന അപകടത്തിൽ പരിക്കേറ്റു. അദ്ദേഹത്തിന്റെ തലക്ക് നേരിയ പരിക്കുണ്ട്.

ഞായറാഴ്ച പുലർച്ചെയാണ് അപകടം നടക്കുന്നത്.അദ്ദേഹത്തിന്റെ ഒപ്പം കാറിൽ സീരി എ ക്ലബ്ബായ സാലറിന്റനയുടെ വിങ്ങറും ഉണ്ടായിരുന്നു.

ഈ അപകത്തോടെ റിബറിക്ക് ഇന്റർ മിലാൻ എതിരെയുള മത്സരം നഷ്ടമായേക്കും.അദ്ദേഹത്തിന്റെ ക്ലബ്‌ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അദ്ദേഹമല്ല വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമാക്കിട്ടുണ്ട്.

മുൻ കരുതൽ എന്നാ രീതിയിൽ അദ്ദേഹത്തിന് വിശ്രമം നൽകുമെന്നും തലക്ക് സാരമായ പരിക്ക് മാത്രമേ അദ്ദേഹത്തിനുള്ളു എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കൊറിയർ ഡെല്ലോയുടെ റിപ്പോർട്ട്‌ പ്രകാരം ഞായറാഴ്ച രാവിലെ മൂന്നു മണിക്കാണ് അപകടം നടക്കുന്നത്.ട്രാഫിക് ലൈറ്റിൽ വാഹനം ഇടിക്കുകയായിരുന്നു.

ബയേൺ മ്യുണിക്കിന് വേണ്ടി ഒരു ദശാബ്ദക്കാലം പന്ത് തട്ടിയ അദ്ദേഹം അവരോടൊപ്പം ചാമ്പ്യൻസ് ലീഗും ബുണ്ട്‌സ് ലീഗ കിരീടങ്ങളും വാരി കൂട്ടിയിട്ടുണ്ട്.നിലവിൽ ഇറ്റാലിയൻ ക്ലബ്‌ സാലറിന്റനയുടെ താരമാണ് അദ്ദേഹം.

മെസ്സിയുണ്ടോ ഇവിടെ?? സിറ്റിയിലെത്തിയ പെപ്പിനെ ഓർത്തു എടുത്തു മുൻ സിറ്റി താരം…

റഷ്യക്കെതിരെ നടപടികൾ കടുപ്പിച്ചു ഫിഫ..