in

LOVELOVE LOLLOL AngryAngry OMGOMG

ഫിഫ ദി ബെസ്റ്റ് അവാർഡുകൾ സമ്മാനിച്ചു, അവാർഡുകളും വിജയികളെയും അറിയാം

ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് ടോട്ടനം താരം എറിക് ലമേല സ്വന്തമാക്കി. അതേസമയം ഫിഫയുടെ സ്പെഷ്യൽ അവാർഡുകൾ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, കനേഡിയൻ വനിതാ താരം ക്രിസ്റ്റിൻ സിൻക്ലെയർ എന്നിവർ സ്വന്തമാക്കി. ദി ബെസ്റ്റ് ഫിഫ അവാർഡുകൾ നേടിയവരുടെ ലിസ്റ്റ് ഇങ്ങനെയാണ്..

FIFA the best

2021-ലെ പ്രകടനം അടിസ്ഥാനമാക്കിയുള്ള ഫിഫ ദി ബെസ്റ്റ് അവാർഡുകൾ സമ്മാനിച്ചു. ഏറ്റവും മികച്ച പുരുഷ താരമായി ബയേൺ മ്യൂനിക്കിന്റെ പോളിഷ് താരം റോബർട്ട്‌ ലെവന്റോസ്കിയെയും, ഏറ്റവും മികച്ച വനിത താരമായി എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പൂറ്റെല്ലാസിനെയും തിരഞ്ഞെടുത്തു.

2021-ലെ ബാലൻ ഡി ഓർ ജേതാവായ പിസ്ജിയുടെ അർജന്റീന താരം ലയണൽ മെസ്സി, ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ്‌ സലാ എന്നിവരെ മറികടന്നാണ് ലെവന്റോസ്കി ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്.

FIFA the best

വനിത വിഭാഗത്തിൽ ബാഴ്സലോണയുടെ സ്പാനിഷ് താരം ജെന്നിഫർ ഹെർമോസോ, ചെൽസിയുടെ ഓസ്‌ട്രേലിയൻ താരം സാം കേർ എന്നിവരെ മറികടന്നാണ് 2021-ലെ ബാലൻ ഡി ജേതാവ് കൂടിയായ അലക്സിയ പൂറ്റെല്ലാസ് ഫിഫയുടെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

പുരുഷ വിഭാഗത്തിൽ ഏറ്റവും മികച്ച പരിശീലകനായി ചെൽസി മാനേജർ തോമസ് ട്യൂഷലിനെയും, വനിത വിഭാഗത്തിൽ ഏറ്റവും മികച്ച പരിശീലകയായി ചെൽസിയുടെ എമ്മ ഹെയ്സിനെയും തിരഞ്ഞെടുത്തു. ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് ടോട്ടനം താരം എറിക് ലമേല സ്വന്തമാക്കി.

അതേസമയം ഫിഫയുടെ സ്പെഷ്യൽ അവാർഡുകൾ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, കനേഡിയൻ വനിതാ താരം ക്രിസ്റ്റിൻ സിൻക്ലെയർ എന്നിവർ സ്വന്തമാക്കി.

ദി ബെസ്റ്റ് ഫിഫ അവാർഡുകൾ നേടിയവരുടെ ലിസ്റ്റ് ഇങ്ങനെയാണ്..

– ദി ബെസ്റ്റ് ഫിഫ മെൻസ് പ്ലയെർ – റോബർട്ട്‌ ലെവന്റോസ്കി

– ദി ബെസ്റ്റ് ഫിഫ വിമൻസ് പ്ലയെർ – അലക്സിയ പുറ്റെല്ലാസ്

– ദി ബെസ്റ്റ് ഫിഫ മെൻസ് കോച്ച് – തോമസ് ട്യൂഷൽ

– ദി ബെസ്റ്റ് ഫിഫ വിമൻസ് കോച്ച് – എമ്മ ഹെയ്സ്

– ദി ബെസ്റ്റ് ഫിഫ മെൻസ് ഗോൾകീപ്പർ – എഡൗർഡ് മെൻഡി

– ദി ബെസ്റ്റ് ഫിഫ വിമൻസ് ഗോൾകീപ്പർ – ക്രിസ്റ്റ്യൻ എൻഡ്‌ലർ

– ഫിഫ ഫാൻ അവാർഡ് – ഡെന്മാർക്, ഫിൻലാൻഡ് എന്നീ ടീമുകളുടെ ആരാധകർക്ക്

– ഫിഫ ഫെയർ പ്ലേ അവാർഡ് – ഡെന്മാർക് ദേശീയ ടീമിനും സ്റ്റാഫുകൾക്കും

– പുസ്കാസ് അവാർഡ് – എറിക് ലമേല

– ഫിഫ ബെസ്റ്റ് സ്പെഷ്യൽ അവാർഡ് – ക്രിസ്റ്റിൻ സിൻക്ലെയർ

– ഫിഫ ബെസ്റ്റ് സ്പെഷ്യൽ അവാർഡ് – ക്രിസ്റ്റ്യാനോ റൊണാൾഡോ

മോഡ്രിചിന്റെ ഫോം ബാലൻ ഡി ഓർ അർഹിക്കുന്നു, സൂപ്പർ താരങ്ങളെ വാനോളം പ്രശംസിച്ച് റയൽ പ്രസിഡന്റ്‌

ഇഷാന് ലേലം മതി, അഹമ്മദാബാദിന്റെ മൂന്നാമൻ ശുഭ്മൻ ഗിൽ! ട്വിസ്റ്റ്!