in

ഇഷാന് ലേലം മതി, അഹമ്മദാബാദിന്റെ മൂന്നാമൻ ശുഭ്മൻ ഗിൽ! ട്വിസ്റ്റ്!

പുതിയ ടീമുകളും അവരുടെ ഡ്രാഫ്റ്റ് പിക്കുകളും ചൂടേറിയ ചർച്ചയായി തുടരുന്നു. ടീമുകൾ ഓഫീഷ്യൽ ആയി പ്രഖ്യാപിക്കുന്നത് വരെ അത് തുടരും. ഏറ്റവും പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത് Espn ക്രിക് ഇൻഫോയുടെ ഭാഗത്തുനിന്നുമാണ്. അഹമ്മദാബാദ് ടീമിലെത്തിക്കുന്ന താരങ്ങളെ കുറിച്ചും അവരുടെ ശമ്പള തുകയെ കുറിച്ചുമാണ് ഇത് ചർച്ച ചെയ്യുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ എന്നിവർക്ക് ഒപ്പം ശുഭ്മൻ ഗിൽ ആണ് പുതിയ ടീമിന്റെ ഭാഗമാവുക.

സാലറി ഇങ്ങനെ!

ഹാർദിക് പാണ്ഡ്യക്കും റാഷിദ് ഖാനും പതിനഞ്ച് കോടി വീതം, ഇഷാൻ കിഷന് ഏഴ് കോടി.

ഹൈദരാബാദിൽ ശമ്പള പ്രശ്നം കൂടി കാരണമാണ് റാഷിദ് ഖാൻ ടീം വിടാൻ തീരുമാനിച്ചത്.  ഒന്നാമൻ ആവണം എന്ന ന്യൂയമായ ആവശ്യം ഹൈദരാബാദ് മാനേജ്മെന്റ് തള്ളി. ലോകത്തിലെ ഏറ്റവും മികച്ച ടിട്വന്റി ബൗളർ ആയ റാഷിദ് ലേലത്തിൽ വന്നാലും വലിയ തുക ഉറപ്പാണ്. ലക്നൗ ആയുള്ള ചർച്ചകളിലും സാലറി വിഷയം ആയി എന്ന് കരുതാം. പക്ഷേ ഇവിടെ ഹാർദിക് പാണ്ഡ്യക്ക് നൽകുന്ന അതെ സാലറി തന്നെ റാഷിദിനും ലഭിക്കുന്നു!

ഹാർദികിനെ സംബന്ധിച്ചും ഇത് മികച്ച ഡീലാണ്. സ്വന്തം നാട്ടിൽ നിന്നുള്ള ടീം. 20 ലക്ഷം രൂപക്ക് IPL കരിയർ ആരംഭിച്ച ഹാർദിക്ക് ഇന്ന് 15 കോടി മൂല്യത്തിലേക്ക് എത്തി നിൽക്കുന്നു. നാഷണല്‍ ടീമിലെ സ്ഥാനം പോയ, പരിക്കുകൾ കാരണം ഫോം മങ്ങിയ ഹാർദിക്കിനിന് നിലവിൽ ഈ ഡീൽ ഏറ്റവും മികച്ചതാണ്. ഒപ്പം ക്യാപ്റ്റൻ സ്ഥാനവും. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ആയി കണക്കാക്കുന്ന ശുഭ്മൻ ഗില്ലിനും ഇത് മികച്ച ഡീൽ തന്നെ. ക്വാളിറ്റി ബാറ്റർ ആണെങ്കിലും ടിട്വന്റി ഫോർമാറ്റിന് വേണ്ട നമ്പറുകൾ പലപ്പോഴും മിസിങാണ്. ലേലത്തിൽ പോയാൽ ഒരുപക്ഷേ പ്രിയപ്പെട്ട കൊൽക്കത്ത ടീമിൽ തിരിച്ചെത്തും, പക്ഷെ 7 കോടിക്ക് അടുത്തൊരു തുക കിട്ടുന്നത് സംശയമാണ്.

കീപ്പർ കിഷൻ!

ഇതുവരെയുള്ള റിപ്പോര്‍ട്ടുകളിൽ അഹമ്മദാബാദിന്റെ മൂന്നാമൻ ഇഷാൻ കിഷൻ ആയിരുന്നു. പക്ഷേ അറിഞ്ഞിടത്തോളം ഏഴ് കോടിക്ക് ഒതുങ്ങാൻ ഇഷാന് താത്പര്യമില്ല. ലേലത്തിൽ എത്തുന്ന ഏക മുൻനിര ഇന്ത്യൻ കീപ്പർ ബാറ്ററായ ഇഷാന് വേണ്ടി അഞ്ചോ ആറോ ടീമുകൾ ശ്രമിക്കും, ഏഴ് കോടിയേക്കാൾ മികച്ച ഡീലുകൾ ഇഷാന് ലേലത്തിൽ ലഭിക്കും എന്ന് സാരം! മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തിയ ഇഷാന് വേണ്ടി മുംബൈ വൻ തുക ഉറപ്പായും എറിയും. നിലവിൽ കീപ്പർ ബാറ്ററെ അത്യാവശ്യം ഇല്ലാത്ത രാജസ്ഥാൻ, ഡൽഹി, ലക്നൗ ടീമുകൾ ഒഴികെ എല്ലാവരും ഉണ്ടാവും കിഷാന് പിന്നാലെ!

മറ്റ് അപ്ഡേറ്റുകൾ.

അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ഹെഡ് കോച്ചായി മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റയെ നിയമിച്ചിട്ടുണ്ട്. മുൻ ഇംഗ്ലണ്ട് ഓപണർ വിക്രം സോലാങ്കിയെ മാനേജര്‍ ആയും മുൻ ഇന്ത്യൻ കോച്ച് ആയിരുന്ന ഗാരി കിർസ്റ്റനെ മെന്റർ റോളിലും നിയമിച്ചു. ലക്നൗ രാഹുൽ, മാർക്കസ് സ്റ്റോയിനസ്, യുവ ലെഗ് സ്പിന്നർ രവി ബിഷ്ണോയ് എന്നിവരെ ആണ് എത്തിക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആന്റി ഫ്ലവറിനെ ഹെഡ് കോച്ച് ആയും വിജയ് ദഹിയ, ഗൗതം ഗംഭീര്‍ എന്നിവരെ കോച്ചിങ് സ്റ്റാഫിലും നിയമിച്ചിട്ടുണ്ട്.

ഫിഫ ദി ബെസ്റ്റ് അവാർഡുകൾ സമ്മാനിച്ചു, അവാർഡുകളും വിജയികളെയും അറിയാം

ഫിഫയുടെ മികച്ച ഇലവനിൽ ഇടം നേടി ക്രിസ്റ്റ്യാനോയും മെസ്സിയും, ഫിഫ്പ്രോ ഇലവൻ 2021 ഇങ്ങനെയാണ്