in

LOVELOVE LOLLOL AngryAngry

മരണ ഗ്രൂപ്പിന്റെ കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല, ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞു

ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് സമാപിച്ചു. ഓരോ ഫുട്ബോൾ ആരാധകനും ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളുടെ വമ്പൻ പോരാട്ടങ്ങൾ ഉറപ്പു നൽകിയാണ് ഗ്രൂപ്പ് ഡ്രോ സമാപിച്ചത്.

നിലവിൽ ഇരുപത്തിയൊമ്പതു ടീമുകളാണ് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള മൂന്നു ടീമുകളിൽ ഒരെണ്ണം പിന്നീട് നടക്കുന്ന യൂറോപ്യൻ പ്ലേ ഓഫിലൂടെയും രണ്ടു ടീമുകൾ ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിലൂടെയും യോഗ്യത നേടും. നാല് പോട്ടുകളിൽ നിന്നാണ് ലോകകപ്പിനുള്ള 32 ടീമുകളെ നാല് പേരടങ്ങുന്ന എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചത്.

ഗ്രൂപ്പ് എ

ഖത്തർ
ഇക്വഡോർ
സെനഗൽ
നെതർലൻഡ്‌സ്

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
ഇറാൻ
യുഎസ്എ
യൂറോപ്യൻ പ്ലേ ഓഫ് വിജയി

ഗ്രൂപ്പ് സി

അർജന്റീന
സൗദി അറേബ്യ
മെക്‌സിക്കൊ
പോളണ്ട്

ഗ്രൂപ്പ് ഡി

ഫ്രാൻസ്
ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫ് വൺ വിജയി
ഡെൻമാർക്ക്
ടുണീഷ്യ

ഗ്രൂപ്പ് ഇ

സ്പെയിൻ
ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് 2 വിജയി
ജർമനി
ജപ്പാൻ

ഗ്രൂപ്പ് എഫ്

ബെൽജിയം
കാനഡ
മൊറോക്കോ
ക്രൊയേഷ്യ

ഗ്രൂപ്പ് ജി

ബ്രസീൽ
സെർബിയ
സ്വിറ്റ്‌സർലൻഡ്
കാമറൂൺ

ഗ്രൂപ്പ് എച്ച്

പോർച്ചുഗൽ
ഘാന
യുറുഗ്വായ്
കൊറിയ റിപ്പബ്ലിക്ക്

ജീവന്മരണപ്പോരാട്ടമായി മാറിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന് നിർണായക വിജയം

അൽവാരോയെ റാഞ്ചാൻ ISL വമ്പന്മാർ രംഗത്ത്, രണ്ടു ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമാകും…