in ,

LOVELOVE

ആരോൺ ഫിഞ്ച് കൊൽക്കത്തയിൽ, ഭാഗമാവുന്ന ഒൻപതാം IPL ടീം, റെക്കോഡ്!

ഇംഗ്ലീഷ് ഓപണർ ബാറ്റർ അലക്സ് ഹെയിൽസിന് പകരക്കാരനായി ഓസ്ട്രേലിയൻ ലിമിറ്റഡ് ഓവർസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ടീമിലെത്തിച്ച് കൊൽക്കത്ത, ഇത് ആരോൺ ഫിഞ്ചിന്റെ ഒൻപതാം IPL ടീമാണ് എന്നതാണ് കൗതുകം! ഇതിന് മുൻപ് CSK ഒഴികെയുള്ള എല്ലാ പ്രമുഖ ടീമുകൾക്ക് വേണ്ടിയും ഫിഞ്ച് കളിച്ചിട്ടുണ്ട്!

ഇതുവരെ IPL ന്റെ ഭാഗമായത് 17 ടീമുകളാണ്. അതിൽ സ്ഥിരാംഗങ്ങൾ ആയി കണക്കാക്കാവുന്നത് എട്ട് ടീമുകളെ മാത്രം – ആ ടീമുകളിൽ CSK ഒഴികെ മറ്റെല്ലാ ടീമുകളിലും ഭാഗമായി കഴിഞ്ഞു ആരോൺ ഫിഞ്ച്! അവരെ കൂടാതെ ഇടക്ക് വന്നു പോയ പൂനെ വാരിയർസ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകളും ചേർത്ത് ആകെ ഒൻപത് ടീമുകൾ – അത് റെക്കോഡ് ആയില്ല എങ്കിലാണ് അത്ഭുതം!

കഴിഞ്ഞ ഓക്ഷനിൽ 1.5 കോടിയുടെ അടിസ്ഥാന തുകക്ക് ആണ് അലക്സ് ഹേൽസിനെ കൊൽക്കത്ത സ്വന്തമാക്കിയത്. ടിട്വന്റി ഫോർമാറ്റിൽ വളരെ മികച്ച പ്രകടനങ്ങൾ നടത്തി പരിചയ സമ്പന്നനായ ഹേൽസ് കൊൽക്കത്തക്ക് മുതൽക്കൂട്ടാവും എന്നു കരുതപ്പെട്ടു, പക്ഷെ അവസാന നിമിഷം ഹെയിൽസ് പണി പറ്റിച്ചു, ബയോ ബബിളിൽ കുറ്റം ചാരി മുങ്ങി, പകരക്കാരൻ ആയി കൊൽക്കത്ത കണ്ടെത്തിയത് ആരോൺ ഫിഞ്ചിനെ!

കഴിഞ്ഞ ടിട്വന്റി ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ആണ് ആരോൺ ഫിഞ്ച്, പക്ഷെ ബാറ്റിങ് ഫോം ഏറ്റവും മോശം അവസ്ഥയിലാണ് – ഇത് പരിഗണിച്ചാണ് ലേലത്തിൽ അവഗണന നേരിടേണ്ടി വന്നത്. ഏറ്റവും ഒടുവിൽ റോയൽ ചലഞ്ചേർസ് ബാംഗ്ലൂറിന്റെ ഭാഗമായിരുന്നു ഫിഞ്ച്, 2020 ൽ വളരെ മോശം പെർഫോമൻസിന്റെ പേരിൽ RCB റിലീസ് ചെയ്തു, 2021 ലെ ലേലത്തിലോ, ഇക്കഴിഞ്ഞ ലേലത്തിലോ ആവശ്യക്കാർ ഉണ്ടായില്ല.

2010 ൽ രാജസ്ഥാൻ റോയൽസിലൂടെ ആണ് ആരോൺ ഫിഞ്ച് IPL അരങ്ങേറ്റം നടത്തുന്നത്, ആ സീസണിൽ കളിച്ച ഏക മത്സരം കൊൽക്കത്തക്ക് എതിരെ, നാലാമനായി ഇറങ്ങി 21 പന്തിൽ 21 റൺസ് നേടി മടങ്ങി. 2011 ൽ ഡൽഹി ഡെയർഡെവിൾസിൽ എത്തി – ആറ് മത്സരങ്ങൾ കളിച്ചു, മോശം പ്രകടനങ്ങൾ തന്നെ. 2012 ലും ഡൽഹിയിൽ തുടർന്നു, 2013 ൽ പൂനെ വാരിയേസിൽ എത്തി – അവിടെ പിറന്നത് ഫിഞ്ചിന്റെ ഏറ്റവും മികച്ച IPL സീസൺ!

പൂനെ പോയപ്പോൾ ഹൈദരാബാദിൽ എത്തി, ഭേദപ്പെട്ട പ്രകടനങ്ങൾ. 2015 ൽ മുംബൈ ഇന്ത്യൻസിലും പിന്നീട് രണ്ട് വർഷം ഗുജറാത്ത് ലയൺസിലും പിന്നെ പഞ്ചാബ് കിങ്സിലും എത്തി, ഏറ്റവും ഒടുവില്‍ ബാംഗ്ലൂരിലും, ഇപ്പോ കൊൽക്കത്തയിലും. മൂന്ന് ഓവർസീസ് താരങ്ങളുടെ കാര്യത്തിൽ തീരുമാനമായ കൊൽക്കത്തയിൽ ആകെ അവശേഷിക്കുന്നത് ഒരു സ്ഥാനമാണ്. അത് ഫിഞ്ച് അല്ലെങ്കില്‍ വിക്കറ്റ് കീപ്പർ ബില്ലിങ്സിന് ഉള്ളതാണ്. ബില്ലിങ്സ് കളിക്കുന്ന പക്ഷം അജിൻക്യ രഹാനെ ആവും കൊൽക്കത്തക്ക് വേണ്ടി ഓപണിങ് ചെയ്യുക, എന്തായാലും t20 ഇന്റർനാഷണലിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ ആയിരുന്ന ഫിഞ്ചിന് ഈ അവസരം മുതലാക്കാൻ കഴിയുമോ എന്ന് കണ്ടറിയാം!

തനിക്കു ഒരേ ഒരു വിഷമം മാത്രം – ഇവാൻ വുകമനോവിച്.

ലിവർപൂൾ നീട്ടിയ കരാർ വേണ്ടെന്നു സലാ..