in ,

LOVELOVE LOLLOL CryCry OMGOMG

തയ്യാറെടുപ്പുകൾ പൂർണമായിട്ടില്ല ATKക്ക് എതിരായ ആദ്യമത്സരരത്തിൽ ഇങ്ങനെ കുറച്ച് പരീക്ഷണങ്ങൾ ഉണ്ടായിരിക്കും…

വളരെ ദൈർഘ്യമേറിയ ഒരു പ്രീസീസൺ ലഭിച്ചതുകൊണ്ട് തയ്യാറെടുപ്പുകൾ എല്ലാം പൂർണമായി എന്ന് നമുക്ക് വിശ്വസിക്കാൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം ഒരു പരീക്ഷണം ആയിരിക്കും. അതുകൊണ്ടുതന്നെ ആ മത്സരഫലം അടിസ്ഥാനമാക്കിയായിരിക്കും പിന്നീടുള്ള മത്സരങ്ങൾക്ക് പരിശീലകൻ തന്ത്രങ്ങൾ ഒരുക്കുക.

ATK vs KBFC

ഒരു ലോങ്ങ്‌ പ്രീ സീസൺ ടീമിന് ലഭിച്ചു എന്നത് കൊണ്ട് തന്നെ പുതിയ സീസണ് മുമ്പ് താരങ്ങൾ എല്ലാവരും തമ്മിൽ നല്ലൊരു കമ്മ്യൂണിക്കേഷനും ധാരണയും ഉണ്ടാക്കിയെടുക്കാനും കോച്ചിന് ബേസിക്‌സ് മുതൽ താരങ്ങളെ പരിശീലിപ്പിക്കാനും A B C പ്ലാനുകൾ ഉണ്ടാക്കിയെടുക്കാനുമൊക്കെ പറ്റിയിട്ടുണ്ട്.

നിലവിൽ ഈ സീസണിൽ ഒരു ടോപ്പ് ക്വാളിറ്റി ഇന്ത്യൻ സെന്റർബാക്കോ വിദേശ ഡിഫെൻസീവ് മിഡ്ഫീൽഡറോ ഇല്ലാതെയാണ് ടീം സൈനിങ്ങുകൾ അവസാനിപ്പിച്ചത്. ഈ രണ്ട് പൊസിഷനുകളും ടീമിലുള്ള ഇന്ത്യൻ താരങ്ങൾ എങ്ങനെ കൈകാര്യം ചെയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ടീമിന്റെ പെർഫോമൻസ്.

ATK vs KBFC

ATKMB പോലെ ശക്തരായ അറ്റാക്കിങ് നിരയുള്ള ഒരു ടീമിന്റെ കൂടെ ആദ്യ മത്സരം കളിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യൻ-ഫോറിൻ സെന്റർ ബാക്ക് കോമ്പോ എത്രത്തോളം ടീമിന് ബാലൻസ് കൊടുക്കും എന്നുള്ളത് മനസ്സിലാക്കാൻ കോച്ചിനും സാധിച്ചേക്കാം. ഏറെക്കുറെ കേരളത്തിൽ വച്ച് നടന്ന പ്രീ സീസൺ മത്സരങ്ങളിൽ അറ്റാക്കിങ്ങിൽ-

ഡയസ് അൽവാരോ ലൂണ ത്രയത്തിന് പകരം ദ്വയങ്ങൾ പരീക്ഷിച്ചതും താരങ്ങൾക്ക് അവരുടെ റോളുകൾ ഓരോ കളിയിലും മാറ്റി നൽകികൊണ്ടിരുന്നതും ഗെയിം ടൈം കൊടുക്കുക എന്നതിന്റെ കൂടെ ഡിഫെൻസിൽ രണ്ട് വിദേശ താരങ്ങളെയും ഇറക്കി ഡിഫെൻസ് ശക്തിപ്പെടുത്തേണ്ടി വന്നാൽ മുന്നേറ്റ നിരയിൽ നടപ്പാക്കേണ്ട പ്ലാനിന്റെ ഭാഗമായിരുന്നേക്കാം.

വളരെ ദൈർഘ്യമേറിയ ഒരു പ്രീസീസൺ ലഭിച്ചതുകൊണ്ട് തയ്യാറെടുപ്പുകൾ എല്ലാം പൂർണമായി എന്ന് നമുക്ക് വിശ്വസിക്കാൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം ഒരു പരീക്ഷണം ആയിരിക്കും. അതുകൊണ്ടുതന്നെ ആ മത്സരഫലം അടിസ്ഥാനമാക്കിയായിരിക്കും പിന്നീടുള്ള മത്സരങ്ങൾക്ക് പരിശീലകൻ തന്ത്രങ്ങൾ ഒരുക്കുക.

രഹാനെ ക്യാപ്റ്റന്‍, ശ്രേയസും KS ഭരതും ടീമിൽ – ടെസ്റ്റ് പരമ്പരയുടെ ടീം എത്തി…

രാഹുലും വാർണരും അഹമ്മദാബാദിലേക്ക്; അഹമ്മദാബാദിന്റെ സാധ്യത ലിസ്റ്റിൽ ഇംഗ്ലീഷ് വെടികെട്ട് വീരനും ഇന്ത്യൻ സ്റ്റാർ സ്പിന്നറും…