in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ്, എതിരാളികൾ തീരുമാനമായി

ഗ്രൂപ്പ് ‘D’ യിൽ ISL ക്ലബ്ബുകളായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഒഡിഷ എഫ്.സി, ഐ-ലീഗ് ക്ലബ്ബായ സുദേവ ഡൽഹി എഫ്.സി, ഡ്യൂറണ്ട് കപ്പ്‌ ടീമായ ആർമി ഗ്രീൻ എന്നീ ക്ലബ്ബുകളോടൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് പങ്കിടുന്നത്.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റ് ഡ്യൂറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് തീരുമാനിച്ചു. ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയം ഗുവാഹതിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ്‌ മത്സരങ്ങൾക്ക് വേദിയാകുക.

ഗ്രൂപ്പ് ‘D’ യിൽ ISL ക്ലബ്ബുകളായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഒഡിഷ എഫ്.സി, ഐ-ലീഗ് ക്ലബ്ബായ സുദേവ ഡൽഹി എഫ്.സി, ഡ്യൂറണ്ട് കപ്പ്‌ ടീമായ ആർമി ഗ്രീൻ എന്നീ ക്ലബ്ബുകളോടൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് പങ്കിടുന്നത്.

അതേസമയം, ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയം ഹോം സ്റ്റേഡിയമായതിനാൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് മത്സരങ്ങളിൽ വിജയം നേടാനുള്ള സാധ്യതകൾ മുൻഗണന നൽകുന്നുണ്ട്. 131-ഡ്യൂറണ്ട് കപ്പ്‌ പതിപ്പിൽ ഇന്ത്യയിലെ വിത്യസ്ത ലീഗുകളിൽ നിന്നുള്ള നിരവധി ടീമുകൾ മാറ്റുരകുന്നുണ്ട്.

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ‘D’ യിൽ ഉൾപ്പെട്ട ടീമുകൾ :-

– കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി

– നോർത് ഈസ്റ്റ്‌ യുണൈറ്റഡ്

– ഒഡിഷ എഫ്. സി

– സുദേവ ഡൽഹി എഫ്. സി

– ആർമി ഗ്രീൻ

ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് അവസാന വാക്കുകളുമായി ഡയസ് വിടപറഞ്ഞു

ഇവാൻ കലുഷ്നിയുടെ കളിരീതി എങ്ങനെ??