in , ,

CryCry LOVELOVE

ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് അവസാന വാക്കുകളുമായി ഡയസ് വിടപറഞ്ഞു

ഒരു മികച്ച ക്ലബ്ബിനൊപ്പവും അതിന്റെ ആരാധകർക്കൊപ്പവും അവസാനം വരെ പോരാടി എന്നതിൽ അഭിമാനിക്കുന്ന ഡയസ്, കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഏറ്റവും മികച്ച ഓർമ്മകൾ സൂക്ഷിക്കുമെന്നും പറഞ്ഞു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് കവർന്ന അർജന്റീന താരം ജോർഹെ പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള വിടവാങ്ങൽ സന്ദേശം അറിയിച്ചു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് 31-കാരനായ താരം അവസാന വാക്കുകളുമായി എത്തിയത്.

ഒരു മികച്ച ക്ലബ്ബിനൊപ്പവും അതിന്റെ ആരാധകർക്കൊപ്പവും അവസാനം വരെ പോരാടി എന്നതിൽ അഭിമാനിക്കുന്ന ഡയസ്, കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഏറ്റവും മികച്ച ഓർമ്മകൾ സൂക്ഷിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞ ഡയസ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് കവർന്നെടുത്താണ് യാത്ര പറയുന്നത്.

“ഒരു മികച്ച ക്ലബ്ബിനോട് ഗുഡ്ബൈ എന്ന് പറയാനുള്ള സമയം വന്നു കഴിഞ്ഞു. അവിടെയുണ്ടായിരുന്ന നിരവധി ആരാധകരോടൊപ്പം, മികച്ച ഒരു ടീമിനൊപ്പം അവസാനം വരെ നമ്മൾ പോരാടി. ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള ഓർമ്മകൾ ഞാൻ സൂക്ഷിച്ചു വെക്കുന്നുണ്ട്.”

“വീണ്ടും കാണാം കേരള ബ്ലാസ്റ്റേഴ്‌സ്, ഇപ്പോൾ ഒരു മികച്ച ക്ലബ്ബിനോട് ഗുഡ്ബൈ എന്ന് പറയാനുള്ള സമയമാണ്. മികച്ച ക്ലബ്ബിനൊപ്പവും മികച്ച ആരാധകർക്കൊപ്പവും നമ്മൾ അവസാനം വരെ പോരാടി. ഏറ്റവും മികച്ച ഓർമ്മകൾ തന്നെ ഞാൻ സൂക്ഷിച്ചുവെക്കും, വീണ്ടും കാണാം ബ്ലാസ്റ്റേഴ്‌സ്, വിജയിക്കാനുള്ള എല്ലാവിധ ആശംസകൾ നേരുന്നു.” – ഡയസ് തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പറഞ്ഞ വാക്കുകളാണിത്.

ബ്ലാസ്റ്റേഴ്സിന് വേണ്ടി കാത്തിരുന്നത് 3 വർഷം.. വെളിപ്പെടുത്തലുമായി പുതിയ വിദേശ താരം

ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ്, എതിരാളികൾ തീരുമാനമായി