in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിന് വേണ്ടി കാത്തിരുന്നത് 3 വർഷം.. വെളിപ്പെടുത്തലുമായി പുതിയ വിദേശ താരം

ഈ പുതിയ അധ്യായത്തിൽ ഞാൻ വളരെ ആവേശത്തിലാണ്, കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ എന്റെ ആദ്യ മത്സരം കളിക്കാൻ ഞാൻ അക്ഷമനായി കാത്തിരിക്കുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞു കളിക്കാൻ താൻ 3 വർഷമായി കാത്തിരുന്നുവെന്ന് വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ സൈനിങ് താരമായ വിക്ടർ മോംഗിൽ. 29-കാരനായ ഈ സ്പാനിഷ് ഡിഫെൻഡർ സീസണിൽ അപോസ്‌റ്റോലാസ് ജിയാനുവിന് ശേഷമെത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ വിദേശ താരമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാനെത്തിയത് മുതൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അന്ന് മുതൽ താൻ ഈ അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് വിക്ടർ മോംഗിൽ പറഞ്ഞത്.

“മൂന്ന് വർഷമായി ഞാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സിക്ക് വേണ്ടി കളിക്കാനുള്ള അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു, ഇപ്പോൾ അത് യാഥാർത്ഥ്യമായി.”

“ഈ പുതിയ അധ്യായത്തിൽ ഞാൻ വളരെ ആവേശത്തിലാണ്, കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ എന്റെ ആദ്യ മത്സരം കളിക്കാൻ ഞാൻ അക്ഷമനായി കാത്തിരിക്കുന്നു.” – വിക്ടർ മോംഗിൽ പറഞ്ഞു.

സ്പാനിഷ് താരമായ വിക്ടർ മോംഗിൽന്റെ മൂന്നാമത്തെ ISL സീസണാണ് വരാൻ പോകുന്നത്. 2019 സീസണിൽ ATK എഫ്.സിയിലൂടെ ISL അരങ്ങേറ്റം കുറിച്ച വിക്ടർ മോംഗിൽ ആ സീസണിൽ ISL കിരീടമുയർത്തി.

അതിന് ശേഷം ക്ലബ്ബ്‌ വിട്ട താരം ISL-ൽ തിരിച്ചെത്തുന്നത് കഴിഞ്ഞ സീസണിലാണ്. കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്.സിക്ക് വേണ്ടി ബൂട്ട് കെട്ടിയ ശേഷമാണ് വിക്ടർ മോംഗിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

ഇതൊന്നുമല്ല, ഏറ്റവും മികച്ചത് വരുന്നേയുള്ളൂ -ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ

ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് അവസാന വാക്കുകളുമായി ഡയസ് വിടപറഞ്ഞു