in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇതൊന്നുമല്ല, ഏറ്റവും മികച്ചത് വരുന്നേയുള്ളൂ -ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ

ISL കിരീടം കൊച്ചിയിലെത്തിക്കാൻ മാത്രം കെല്പുള്ള താരം വരണമെന്ന ആഗ്രഹവും ആരാധകർക്കുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ പറഞ്ഞത് പോലെ ഏറ്റവും മികച്ചതിന് വേണ്ടി നമുക്ക് കാത്തിരികാം..

ഇതുവരെ വന്നതൊന്നുമല്ല, ഇതുവരെ കണ്ടതുമല്ല.. ISL വിറപ്പിക്കുവാൻ ഒരു തീപ്പൊരി ഐറ്റം വരുന്നുണ്ടെന്ന് പറയാൻ കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ.ബി പറഞ്ഞു. അതെ, ആറിൽ അഞ്ച് വിദേശ താരങ്ങളെ ടീമിലെത്തിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് വരാൻ പോകുന്ന അവസാന വിദേശ താരമാണ് ഏറ്റവും മികച്ചത് എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ നിഖിൽ.ബി അറിയിച്ചു.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച അഡ്രിയാൻ ലൂണ, മാർക്കോ ലെസ്‌കോവിച് എന്നീ താരങ്ങളെ പുതുസീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയപ്പോൾ, ഗ്രീക്ക്-ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു, സ്പാനിഷ് താരം വിക്ടർ മോംഗിൽ, ഉക്രൈൻ താരം ഇവാൻ കലുഷ്നി എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്തത്.

ISL അനുവദിച്ചിട്ടുള്ള 6 വിദേശ താരങ്ങളിൽ 5 താരങ്ങളെ സ്‌ക്വാഡിൽ അണിനിരത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരം മുന്നേറ്റ നിരയിൽ മായാജാലം തീർക്കാൻ കെല്പുള്ള ഒരു സൂപ്പർ താരമായിരിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. ചിലപ്പോൾ നേരത്തെ സൂചിപ്പിച്ച പോലെ ഒരു മാർക്വീ താരമായേക്കാം.

കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം കാഴ്ച വെച്ച അൽവാരോ വസ്കസിന്റെ പകരക്കാരൻ എന്ന നിലയിലായിരിക്കും ഈയൊരു താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിലെത്തിക്കുക. സെൻട്രൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു കിടിലൻ താരമാണ് അൽവാരോ വസ്കസിന്റെ പകരമായി വരാൻ പോകുന്നതെന്ന് നേരത്തെ ഷൈജു ദാമോദരൻ സൂചിപ്പിച്ചതുമാണ്.

എന്തായാലും അവസാനത്തെ ആ സൂപ്പർ ഡ്യൂപ്പർ താരത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുക്കുന്നത്. ISL കിരീടം കൊച്ചിയിലെത്തിക്കാൻ മാത്രം കെല്പുള്ള താരം വരണമെന്ന ആഗ്രഹവും ആരാധകർക്കുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ പറഞ്ഞത് പോലെ ഏറ്റവും മികച്ചതിന് വേണ്ടി കാത്തിരികാം..

അതേസമയം അൽവാരോ വസ്കസിന്റെ പകരക്കാരനായ ഈ താരത്തിന്റെ സൈനിങ് പൂർത്തിയായതായി നിരവധി റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോ ആയി അവതരിക്കാൻ പോകുന്ന താരത്തിനെ വരവേൽക്കാൻ അതിയായ ആവേശത്തോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരും തയ്യാറായിട്ടുണ്ട്.

പുതിയ ഇവാനും എസ് ഡി ക്കും പറയാനുള്ളത് എന്താണ്..

ബ്ലാസ്റ്റേഴ്സിന് വേണ്ടി കാത്തിരുന്നത് 3 വർഷം.. വെളിപ്പെടുത്തലുമായി പുതിയ വിദേശ താരം