തങ്ങൾ ഫുട്ബോൾ കളിക്കുന്നത് ആരാധകർക്ക് വേണ്ടിയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സി മത്സരത്തിൽ മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
തങ്ങൾ ഫുട്ബോൾ കളിക്കുന്നത് ആരാധകർക്ക് വേണ്ടിയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി അടചിട്ട സ്റ്റേഡിയത്തിലാണ് തങ്ങൾ ഫുട്ബോൾ കളിക്കുന്നത്. അത് അത്ര സുഖകരമായ ഒരു അനുഭവമായിരുന്നില്ല.
ഓരോ താരങ്ങളും ഫുട്ബോൾ കളിക്കുന്നതു അവരുടെ ആരാധകർക്ക് വേണ്ടിയാണ്, അവരുടെ നഗരത്തിന് വേണ്ടിയാണ്, അവരുടെ ടീമിന് വേണ്ടിയാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തത്തിൽ താൻ അതിയായി സന്തോഷിക്കുന്നു. ഇത്ര മികച്ച ആരാധക കൂട്ടമുള്ള ഒരു ക്ലബ്ബിനെ പരിശീലിപ്പിക്കുന്നതിൽ താൻ രോമാഞ്ചം കൊള്ളുന്നു.
തങ്ങളെ ഇത് വരെ പിന്തുണച്ച ആരാധക കൂട്ടത്തിന് നന്ദി. നിങ്ങൾക്കായി നാളെ ഞങ്ങൾ ഞങ്ങളുടെ മികച്ചത് തന്നെ നൽകും. ഒരിക്കൽ കൂടി നിങ്ങൾ എല്ലാവർക്കും താൻ നന്ദി പറയുന്നുവെന്നു ഇവാൻ വുകമനോവിച് കൂട്ടിച്ചേർത്തു.