in , ,

ഡെവലപ്പ്മെന്റ് ലീഗിനെ വാനോളം പുകഴ്ത്തി മുൻ ബ്ലാസ്റ്റേഴ്‌സ് താരം..

9 ടീമുകളാണ് ലീഗിൽ പങ്ക് എടുക്കുന്നത് . ഓരോ ടീമിനും 8 മത്സരങ്ങൾ വീതം ഉണ്ടായിരിക്കുന്നതാണ്.നിലവിൽ ആരാത്ത ഇസുമി പരിശീലിപ്പിക്കുന്ന യങ് ചാമ്പ്യസ് 5 മത്സരങ്ങളിൽ രണ്ടിൽ മാത്രം വിജയിച്ചു നാലാം സ്ഥാനത്താണ്. ലീഗിലെ അഞ്ചിൽ അഞ്ചു മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ എഫ് സി യാണ് ലീഗിൽ ഒന്നാമത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി നടത്തുന്ന ഡെവലപ്പ്മെന്റ് ലീഗിനെ വാനോളം പുകഴ്ത്തി മുൻ ബ്ലാസ്റ്റേഴ്സ് താരം. നിലവിൽ ഡെവലപ്പ്മെന്റ് ലീഗിലെ യങ് ചാമ്പ്യസിന്റെ പരിശീലകനും മുൻ ബ്ലാസ്റ്റേഴ്‌സ് താരവുമായ ആരാത്ത ഇസുമിയാണ് ലീഗിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ഈ ലീഗ് വളരെ മനോഹരമായ ഒന്നാണ്. പ്രഫഷണൽ ഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്ന യുവ താരങ്ങൾക്ക് ഈ ലീഗ് വളരെ പ്രയോജനം ചെയ്യും.ഇത്തരത്തിലുള്ള ലീഗുകൾ തങ്ങളുടെ മികച്ച കളി പുറത്തെടുക്കാൻ അവരെ സഹായിക്കും.പുതിയ പ്രതിഭകളെ തേടി പരിശീലകരും സ്കൗട്ടും ഇവിടെ വരുന്നുണ്ടെന്നുള്ളത് മറ്റൊരു സവിശേഷതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സൗത്ത് ഗോവയിലാണ് മത്സരങ്ങൾ നടക്കുന്നത്.ഏപ്രിൽ 15 ന്ന് ആരംഭിച്ചു മത്സരങ്ങൾ മെയ്‌ 20 ന്ന് അവസാനിക്കും.2001 ജനുവരി 1 ന്നോ അതിന് ശേഷമോ ജനിച്ച താരങ്ങൾക്ക് ലീഗിൽ പങ്ക് എടുക്കാം.1999 ജനുവരി 1 ന്നോ അതിന് ശേഷമോ ജനിച്ച അഞ്ചു താരങ്ങൾക്ക് ഓരോ ടീമിൽ പങ്ക് എടുക്കുന്നുണ്ട്‌

9 ടീമുകളാണ് ലീഗിൽ പങ്ക് എടുക്കുന്നത് . ഓരോ ടീമിനും 8 മത്സരങ്ങൾ വീതം ഉണ്ടായിരിക്കുന്നതാണ്.നിലവിൽ ആരാത്ത ഇസുമി പരിശീലിപ്പിക്കുന്ന യങ് ചാമ്പ്യസ് 5 മത്സരങ്ങളിൽ രണ്ടിൽ മാത്രം വിജയിച്ചു നാലാം സ്ഥാനത്താണ്. ലീഗിലെ അഞ്ചിൽ അഞ്ചു മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ എഫ് സി യാണ് ലീഗിൽ ഒന്നാമത്.

വീണ്ടും ഒരു ബെർണാബു മാജിക്ക്. What a Come Back- What a Match- its absolute Thriller………

രണ്ട് യുണൈറ്റഡ് സൂപ്പർ താരങ്ങൾ കൂടി ക്ലബ്‌ വിടും