in , ,

LOVELOVE

രണ്ട് യുണൈറ്റഡ് സൂപ്പർ താരങ്ങൾ കൂടി ക്ലബ്‌ വിടും

എഡിസൺ കവാനിയും, ജെസ്സി ലിംഗാർഡും,യുവാൻ മാട്ടയും, നേമഞ്ഞ മാറ്റിക്കും ഈ സീസണിന്റെ അവസാനത്തോടെ ഫ്രീ ഏജന്റായി യുണൈറ്റഡ് വിടും.പോൾ പോഗ്ബയും ടീം വിടും.വാൻ ഡർ ഗാഗ് എറിക് ടെൻ ഹാഗിന്റെ സഹ പരിശീലകനായി സ്ഥാനമേൽക്കും.

Norwich City vs Manchester United

എറിക് ടെൻ ഹാഗിന് കീഴിൽ നവചരിതം കുറിക്കാൻ ഒരുങ്ങുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്. ഗോൾ കീപ്പിങ്ങിന് പുറമെയുള്ള എല്ലാ മേഖലയിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഇതിനോടകം യുണൈറ്റഡിന്റെ താത്കാലിക പരിശീലകൻ രാൾഫ് രാഗ്നിക്ക് വ്യക്തമാക്കി കഴിഞ്ഞു.ഇപ്പോൾ പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ യുണൈറ്റഡിനെ പറ്റി മറ്റൊരു പ്രാധാന വാർത്ത പുറത്ത് വിട്ടിരിക്കുയാണ്.

യുണൈറ്റഡിന്റെ പ്രതിരോധ നിര താരങ്ങളായ ആരോൺ വാൻ ബിസ്സാക്കയും എറിക് ബൈലിയും ക്ലബ്‌ വിടുമെന്നാണ് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്യുന്നത്.വാൻ ബിസ്സാക തന്റെ മുൻ ക്ലബ്ബായ ക്രിസ്റ്റൽ പാലസിലേക്ക് കൂടുമാറിയേക്കും. ബൈലി ഫ്രീ ഏജന്റായി ടീം വിടും.

കഴിഞ്ഞ ദിവസം താത്കാലിക പരിശീലകൻ രാൾഫ് രാഗ്നിക്ക് യുണൈറ്റഡ് മറ്റൊരു ബിൽഡ് അപ്പിലേക്ക് പോവുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു .ആറോ എഴോ പത്തോ താരങ്ങൾ ടീമിലേക്ക് എത്തിയേക്കും.ഗോൾ കീപ്പിങ് മേഖല ഒഴിച്ച് ബാക്കി എല്ലാടത്തും താരങ്ങൾ ആവശ്യമാണ്.

എഡിസൺ കവാനിയും, ജെസ്സി ലിംഗാർഡും,യുവാൻ മാട്ടയും, നേമഞ്ഞ മാറ്റിക്കും ഈ സീസണിന്റെ അവസാനത്തോടെ ഫ്രീ ഏജന്റായി യുണൈറ്റഡ് വിടും.പോൾ പോഗ്ബയും ടീം വിടും.വാൻ ഡർ ഗാഗ് എറിക് ടെൻ ഹാഗിന്റെ സഹ പരിശീലകനായി സ്ഥാനമേൽക്കും.

ഡെവലപ്പ്മെന്റ് ലീഗിനെ വാനോളം പുകഴ്ത്തി മുൻ ബ്ലാസ്റ്റേഴ്‌സ് താരം..

ഇന്നലത്തെ മത്സരത്തിൽ പിറന്ന ഐ പി എൽ റെക്കോർഡുകൾ ഇവയാണ്..