മുൻ ബ്ലാസ്റ്റേഴ്‌സ് താരം ചെന്നൈയിൻ എഫ് സി യിലേക്ക്. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ബ്ലാസ്റ്റേഴ്‌സ് മുൻ താരം മുഹമ്മദ് റഫീഖ് ചെന്നൈയിനിലേക്കെത്തുമെന്നാണ് ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്.
8.33 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. സെന്റർ മിഡ് ഫീൽഡാണ് താരത്തിന്റെ ഇഷ്ട്ട പൊസിഷൻ. ഡിഫെൻസീവ് മിഡ് ഫീൽഡ് റൈറ്റ് മിഡ് ഫീൽഡ് എന്നീ പൊസിഷനകളിലും താരത്തിന് കളിക്കാൻ സാധിക്കും.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എസ് സി ഈസ്റ്റ് ബംഗാളിന്റെ താരമാണ് റഫിഖ്.കഴിഞ്ഞ ഐ എസ് എൽ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് ഈസ്റ്റ് ബംഗാളിന് വേണ്ടി ഒരു അസിസ്റ്റ് മാത്രമേ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളു.ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം 82% സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
പ്രഥമ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ച ഗോൾ നേടിയ താരമാണ് റഫീഖ്.2016 ൽ ഈസ്റ്റ് ബംഗാളിൽ നിന്നായിരുന്നു താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.2016 ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച താരം കൂടിയായിരുന്നു അദ്ദേഹം.