ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം റയൽ മാഡ്രിഡ് ആരാധകർക്ക് ഇരട്ടി മധുരവുമായി സൂപ്പർ താരത്തിന്റെ കരാർ പുതുക്കൽ. സൂപ്പർ താരം ലൂക്ക മോഡ്രിച്ചാണ് റയലിൽ തന്റെ കരാർ പുതുക്കിയത്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
2023 വരെ താരം ക്ലബ്ബിൽ തന്നെ തുടരും. താരം രണ്ട് മാസം മുന്നേ ക്ലബ്ബുമായി വാക്കാൽ കരാറിൽ എത്തിയിരുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉടനെ വരുമെന്നും ഫാബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.
2012 ൽ സ്പർസിൽ നിന്ന് 2.92 ബില്യൺ ഇന്ത്യൻ രൂപക്കാണ് താരം റയൽ മാഡ്രിഡിലേക്കെത്തിയത്.താരത്തിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ 833.20 മില്യൺ ഇന്ത്യൻ രൂപയാണ്. താരത്തിന്റെ നിലവിലുള്ള കരാർ അടുത്ത മാസം ജൂണോടെ അവസാനിക്കും.
റയൽ മാഡ്രിഡിന് വേണ്ടി ഈ സീസണിൽ 45 മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളും 12 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. തന്റെ റയൽ മാഡ്രിഡ് കരിയറിൽ നാല് ചാമ്പ്യൻസ് ലീഗും ഒരു ബാലൻ ഡി യോറും താരം സ്വന്തമാക്കിട്ടുണ്ട്.ഈ സീസണിലും ഗംഭീര പ്രകടനം തന്നെയാണ് താരം കാഴ്ച വെക്കുന്നത്.
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപ്പിച്ചിരുന്നു.59 മിനുറ്റിൽ വിനിഷ്യസാണ് മാഡ്രിഡിന്റെ വിജയ ഗോൾ നേടിയത്. റയൽ നേടുന്ന 14 മത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ഇത്.