in , , ,

LOVELOVE

യൂറോപ്പിൽ ഒരേ ഒരു രാജാക്കൻമ്മാരെ ഉള്ളു- ലോസ് ബ്ലാങ്കോസ്

14ആം കിരീടം………….Hala Madrid PSG – ചെൽസി – സെമിയിൽ മാഞ്ചസ്റ്റർ സിറ്റി- കനൽ വഴികൾ താണ്ടി ഫൈനലിൽ ലിവർപൂളിനെയും കടത്തി വെട്ടി ഡോൺ കാർലോയുടെ മുത്ത് മണികൾ….

14ആം കിരീടം………….Hala Madrid
PSG – ചെൽസി – സെമിയിൽ മാഞ്ചസ്റ്റർ സിറ്റി- കനൽ വഴികൾ താണ്ടി ഫൈനലിൽ ലിവർപൂളിനെയും കടത്തി വെട്ടി ഡോൺ കാർലോയുടെ മുത്ത് മണികൾ….

ആഞ്ചലോട്ടി വ്യക്തമായ പ്ലാനോട് കൂടിയാണ് മത്സരം തുടങ്ങിയത് തന്നെ – Sit back and Counter. ലിവർപൂളിന്റെ ഗഗൻ പ്രെസ്സിങ്ങിനു മുന്നിൽ വിജയിക്കുക എന്നത് എളുപ്പമല്ലല്ലോ മറ്റു ടീമുകൾക്ക്. ലിവർപൂൾ ഉയർത്തിയ വൻ വെല്ലുവിളികൾ ആദ്യ പകുതി മുതൽ തടുത്ത റയൽ കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിച്ചിരുന്നില്ല, കാരണം അവർ ഫൈനലിൽ എത്തിയ വഴി അതി കഠിനം ആയിരുന്നു. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ കലാശിച്ചെങ്കിലും, രണ്ടാം പകുതിയുടെ 59ആം മിനുട്ടിൽ ട്രെന്റ് അലക്സൻഡർ അർണോൾഡിന്റെ Huge Mistake ഇൽ നിന്നും വിനീഷ്യസ് റയലിന് നേടി കൊടുത്തപ്പോൾ ഒരു 14ആം കിരീടം ഏതൊരു റയൽ ഫാനും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. വിനീഷ്യസ് പിറകിൽ ഉണ്ടെന്നു പോലും ട്രെന്റ് കണ്ടില്ല എന്ന് വേണം കരുതാൻ. വാൽവെർദയുടെ ക്രോസ്സും അത്ര കണ്ടു മനോഹരം ആയിരുന്നു അവിടെ.

പക്ഷെ ക്ലൊപ്പിന്റെ പിള്ളേർക്ക് വിട്ടു കൊടുക്കാൻ പറ്റില്ലായിരുന്നു. ലിവർപൂൾ സർവ ശക്തിയും എടുത്തു റയൽ പ്രതിരോധം ഭേദിക്കാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടേ ഇരുന്നു. സലാഹ് യുടെ ഓരോ ഷോട്ടുകളും തടുത്തു പക്ഷെ തിബോട് കോട്ടുവാ റയലിന്റെ യഥാർത്ഥ ഹീറോ ആകുക ആയിരുന്നു. അവസരങ്ങൾ പലതും ഫിനിഷ് ചെയ്യാൻ പറ്റാതെ ഇരുന്നതോടെ ലിവർപൂളിനെതിരെ റയൽ വിജയം ഉറപ്പിക്കുക ആയിരുന്നു.

La ഡെസിമ നേടിക്കൊടുത്ത ആഞ്ചലോട്ടി തന്നെ മറ്റൊരു കിരീടം കൂടി റയൽ ട്രോഫി കാബിനിൽ എത്തിച്ചിരിക്കുന്നു, ഒപ്പം തന്റെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടവും (4as Manager and 2as Player). ബെൻസീമക്കും വിനീഷ്യസിനും കൊട്ടുവക്കും വാൽവെർദെക്കും ഒക്കെ ഇതൊരു മനോഹര സീസൺ ആയിരുന്നു.
Congrats All
Congrats Real Madrid

ഹസരംഗക്ക് മുന്നിൽ സഞ്ജു വീണെകിലും ബാംഗ്ലൂരിന് മുന്നിൽ രാജസ്ഥാൻ വീണില്ല..

ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം മാഡ്രിഡ്‌ ആരാധകർക്ക് ഇരട്ടി മധുരവുമായി സൂപ്പർ താരത്തിന്റെ കരാർ പുതുക്കൽ..