in , , ,

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ഗോകുലം കേരള എഫ് സി..

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.ഗോകുലം കേരളക്ക്‌ വേണ്ടി താരം മുന്നേ 32 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് താരം രണ്ട് ഗോളുകളും നേടിയിട്ടുണ്ട്.

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ഗോകുലം കേരള എഫ് സി. ക്ലബ്‌ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരം അർജുൻ ജയരാജിനേയാണ് ഗോകുലം കേരള സ്വന്തമാക്കിയത്.

2 വർഷത്തെ കരാറിലാണ് ഗോകുലം താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.അറ്റാക്കിങ് മിഡ് ഫീൽഡാണ് താരത്തിന്റെ പ്രധാനപെട്ട പൊസിഷൻ.2019 ലായിരുന്നു താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.

2020 ഡിസംബർ വരെ താരം ബ്ലാസ്റ്റേഴ്‌സിൽ തുടർന്നിരുന്നു. തുടർന്നു താരത്തെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയിരുന്നു.2017 ൽ ഗോകുലം കേരളയിലൂടെ തന്നെയായിരുന്നു താരം തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.ഗോകുലം കേരളക്ക്‌ വേണ്ടി താരം മുന്നേ 32 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് താരം രണ്ട് ഗോളുകളും നേടിയിട്ടുണ്ട്.

സഞ്ജീവ് സ്റ്റാലിനെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയതിന്റെ പ്രധാന കാരണം ഇതാണ് (Open list) (0 submissions)

ഇന്ത്യയിൽ ഇത്രയും ഫുട്ബോൾ പ്രേമികൾ ഉണ്ടാകുമെന്ന് താൻ വിചാരിച്ചിരുന്നില്ലെന്ന് അൽവരോ വാസ്ക്‌സ്..