in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ താൻ കുടുംബസമേതം എത്തുമെന്ന് മുൻ താരം

നിലവിൽ ഇംഗ്ലണ്ടിലെ ഹേമേൽ ഹേപ്സ്റ്റഡ് ടൗൺ എന്ന ക്ലബ്ബിനുവേണ്ടിയാണ് താരം കളിക്കുന്നത്. ബ്ലാസ്റ്റേഴ്സിൽ കളിച്ച താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിക്കുന്നതിനുള്ള മറ്റൊരുദാഹരണമാണ് സാഞ്ചസ് വാട്ട്

തന്റെ മുൻകാല ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ താൻ കുടുംബസമേതം എത്തുമെന്ന് ബ്ലാസ്റ്റേഴ്സിന്റെ മുൻകാല ഇംഗ്ലീഷ് മുന്നേറ്റനിര താരം സാഞ്ചസ് വാട്ട്.

തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഭാവിയിൽ തന്റെ കുട്ടികളോടൊപ്പവും കുടുംബത്തോടൊപ്പവും കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ ഞാൻ എത്തും എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ഐ എസ് ലിന്റെ രണ്ടാം പതിപ്പിലായിരുന്നു സാഞ്ചസ് വാട്ട് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയത്. ഒമ്പതു മത്സരങ്ങളിൽ നിന്ന് രണ്ട് ഗോൾ അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സ് നിറങ്ങളിൽ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

നിലവിൽ ഇംഗ്ലണ്ടിലെ ഹേമേൽ ഹേപ്സ്റ്റഡ് ടൗൺ എന്ന ക്ലബ്ബിനുവേണ്ടിയാണ് താരം കളിക്കുന്നത്. ബ്ലാസ്റ്റേഴ്സിൽ കളിച്ച താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിക്കുന്നതിനുള്ള മറ്റൊരുദാഹരണമാണ് സാഞ്ചസ് വാട്ട്

ഖബ്രക്ക് എന്തിന് വിലക്ക്??.

സുരേഷ് റൈന തിരകെ ഐ പി ലിലേക്കോ??