in

AngryAngry LOVELOVE CryCry OMGOMG LOLLOL

ഖബ്രക്ക് എന്തിന് വിലക്ക്??.

എന്തായാലും ഖബ്രയുടെ വിലക്കിൽ ആരാധകരോഷം കത്തുകയാണ്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഇന്ന് മുംബൈ സിറ്റി എഫ് സി ക്കെതിരെയാണ്. പ്ലേ ഓഫ്‌ സാധ്യതകൾ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സിൻ വിജയം അനിവാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ഹർമൻജ്യോത് ഖബ്രക്ക് എന്തിനാണ് വിലക്ക് ലഭിച്ചത്. രണ്ട് മത്സരങ്ങൾക്ക് മുമ്പേ അദ്ദേഹം ചെയ്ത ഫൗളിനാണ് അദ്ദേഹത്തെ നാളത്തെ മത്സരത്തിൽ നിന്ന് വിലക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സി മത്സരത്തിന്റെ 89 ആം മിനുറ്റിലായിരുന്നു സംഭവം. ഹൈദരാബാദ് താരത്തെ തന്റെ മുട്ട് കൈ കൊണ്ട് തലക്ക് അടിച്ചതിന്റെ പേരിലാണ് ഇപ്പോൾ അദ്ദേഹത്തെ വിലക്കിയിരിക്കുന്നത്.

മത്സരത്തിൽ താരത്തിന് യെല്ലോ കാർഡ് ലഭിച്ചുവെങ്കിലും അത് റെഡ് കാർഡ് കൊടുക്കേണ്ട ഫൗളാണെന്ന് പറഞ്ഞു എ ടി കെ മോഹൻ ബഗാൻ ആരാധകർ രംഗത്തെത്തിയിരുന്നു.എ ടി കെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ എ ടി കെ താരം പ്രഭിർ ദാസിന് ഖബ്രക്ക് സമാനമായ ഫൗൾ ചെയ്തതിന് റെഡ് കാർഡ് നൽകി എന്ന് ചൂണ്ടിക്കാട്ടിയിരുന്നു ആരാധകരോഷം.

മറുവശത്തു മഞ്ഞപ്പട ആരാധകർ ഇതിലും വലിയ ഫൗൾ ചെയ്ത താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിട്ട് ഇല്ലെന്നും സ്ത്രി വിരുദ്ധ പരാമർശം നടത്തിയ ജിങ്കൻ എന്ത് ശിക്ഷയാണ് നൽകിയതെന്നും ചോദിച്ചു കൊണ്ട് തിരിച്ചടിക്കുന്നു.

എന്തായാലും ഖബ്രയുടെ വിലക്കിൽ ആരാധകരോഷം കത്തുകയാണ്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഇന്ന് മുംബൈ സിറ്റി എഫ് സി ക്കെതിരെയാണ്. പ്ലേ ഓഫ്‌ സാധ്യതകൾ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സിൻ വിജയം അനിവാര്യമാണ്.

താനും ഇപ്പോൾ കേരളകാരനാണെന്ന് ഇവാൻ വുകമനോവിച്..

കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ താൻ കുടുംബസമേതം എത്തുമെന്ന് മുൻ താരം