in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

താനും ഇപ്പോൾ കേരളകാരനാണെന്ന് ഇവാൻ വുകമനോവിച്..

KBFC boss Ivan Vukomanovic

താൻ ഇപ്പോൾ കേരളകാരനാണെന്ന് ഇവാൻ വുകമനോവിച്. ഇന്ന് നടക്കാനിരിക്കുന്നു കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സി മത്സരത്തിൻ മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫ്രൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Ivan and his for trump cards in KBFC

ഒരു ലോക്കൽ ബോയ് എന്നാ നിലക്ക് തനിക്കും സെമിയിലേക്ക് പ്രവേശിക്കുക എന്നത് വളരെ പ്രാധാനപെട്ട ഒരു കാര്യമാണ്.ഞങ്ങൾ നന്നായി പ്രചോദിക്കപെട്ടിരിക്കുന്നു. ഒരു ഫുട്ബോളർ എന്നാ നിലയിൽ ഇത്തരത്തിലുള്ള മത്സരങ്ങൾ കളിക്കുക എന്നൊള്ളത് ഒരു സ്വപ്നമാണ്.

മുംബൈ സിറ്റി എഫ് സി ക്കെതിരെ പുറത്തെടുക്കാൻ പോകുന്ന തന്ത്രം എന്താണെന്നും പരിശീലകൻ പറയുന്നുണ്ട്.

ഞങ്ങൾ പോസ്സെഷൻ ഫുട്ബോൾ കളിക്കാൻ താല്പര്യപെടുന്നു. ആവശ്യമുള്ള സന്ദർഭങ്ങളിൽ ഞങ്ങൾ പ്രെസ്സ് ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്യും.ഞങ്ങൾ ക്ലീൻ ഷീറ്റ് സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുമെന്ന് ഇവാൻ കൂട്ടിച്ചേർത്തു.

ഇന്ന് വൈകിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സി ജീവൻ മരണ പോരാട്ടം.തോൽവി രുചിക്കുന്നവർ ലീഗിൽ നിന്ന് പുറത്താവാൻ സാധ്യതയേറെ ഉള്ളതിനാൽ മത്സരം കടുക്കുമെന്ന് ഉറപ്പ്.നിലവിൽ 18 കളികളിൽ നിന്ന് 31പോയിന്റുമായി മുംബൈ നാലാമതും 18 കളികളിൽ നിന്ന് തന്നെ 30 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തുമാണ്.

മലയാളി സൂപ്പർ താരം ഇന്ത്യൻ ക്യാമ്പിലേക്ക്

ഖബ്രക്ക് എന്തിന് വിലക്ക്??.