in ,

LOVELOVE

സുരേഷ് റൈന തിരകെ ഐ പി ലിലേക്കോ??

ചെന്നൈ സൂപ്പർ കിങ്സിന്റെ എക്കാലത്തെയും മികച്ച റൺവേട്ടാകരനായ റൈന ഈ കഴിഞ്ഞ താരാലേലത്തിൽ അൺ സോൾഡ് ആയിരുന്നു. ചെന്നൈക്ക് വേണ്ടി നാലു ഐ പി ൽ കിരീടം നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്

Suresh Raina/ Mr IPL/CSK aaveshamclub

സുരേഷ് റൈന തിരകെ ഐ പി ലിലേക്കോ?. ഈ മണിക്കൂർകളിൽ ഏറ്റവും തരംഗമായി കൊണ്ടിരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്. നമുക്ക് പരിശോധിക്കാം.

Dhoni Raina CSK [IPL/Bilal/aaveshamclub]

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് സൂപ്പർ താരം ജേസൺ റോയ് ബയോ ബബ്ബിളിൽ തനിക്കു തുടരാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി ഐ പി ലിൽ നിന്ന് പിന്മാറിയിരുന്നു.ഗുജറാത്ത് ടൈറ്റൻസ് രണ്ട് കോടി രൂപക്കാണ് മെഗാ താരലേലത്തിൽ അദ്ദേഹത്തെ ടീമിലെത്തിച്ചത്.

പ്രമുഖ ക്രിക്കറ്റ്‌ മാധ്യമമായ ക്രിക് ട്രാക്കർ കഴിഞ്ഞ ദിവസം റോയിക്ക് പകരം ഗുജറാത്ത് ടൈറ്റാൻസ് ടീമിലെത്തിക്കാൻ സാധ്യതയുള്ള കളിക്കാരുടെ ലിസ്റ്റ് പുറത്തു വിട്ടിരുന്നു.അതിൽ ആരോൺ ഫിഞ്ച്, മാർട്ടിൻ ഗുപ്ട്ടിൽ, ഡേവിഡ് മലൻ,ഷാകിബ് എന്നീ താരങ്ങൾക്ക് ശേഷം അഞ്ചാമത്തെ മാത്രം താരമായിയാണ് റൈനയെ പരിഗണിച്ചിട്ടുള്ളത്.

പക്ഷെ കുറച്ചു മുന്നേ ബി സി സി ഐ തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്തു വിട്ട പോസ്റ്റ്‌ റൈന ഗുജറാത്ത്‌ ടൈറ്റാൻസ് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കുകയാണ്.

ചെന്നൈ സൂപ്പർ കിങ്സിന്റെ എക്കാലത്തെയും മികച്ച റൺവേട്ടാകരനായ റൈന ഈ കഴിഞ്ഞ താരാലേലത്തിൽ അൺ സോൾഡ് ആയിരുന്നു. ചെന്നൈക്ക് വേണ്ടി നാലു ഐ പി ൽ കിരീടം നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ താൻ കുടുംബസമേതം എത്തുമെന്ന് മുൻ താരം

മറ്റൊരു പോർച്ചുഗൽ താരം കൂടി പ്രീമിയർ ലീഗിലേക്ക്???