in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇന്ത്യയെ കളിപഠിപ്പിക്കാൻ ഇവാൻ ആശാൻ എത്തുമോ? സാധ്യതകൾ പരിശോധിക്കാം

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വീണ്ടും ഇന്ത്യയിലെത്താനാകുമോ? ഈ ചോദ്യം ഉയർന്ന് കേട്ടിട്ടില്ലെങ്കിലും ഇവാന് വീണ്ടും ഇന്ത്യയിലെത്താൻ ഒരു സുവർണാവസരമുണ്ട്. ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തെ ഒഴിവ് തന്നെയാണ് ഇതിന് കാരണം.

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വീണ്ടും ഇന്ത്യയിലെത്താനാകുമോ? ഈ ചോദ്യം ഉയർന്ന് കേട്ടിട്ടില്ലെങ്കിലും ഇവാന് വീണ്ടും ഇന്ത്യയിലെത്താൻ ഒരു സുവർണാവസരമുണ്ട്. ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തെ ഒഴിവ് തന്നെയാണ് ഇതിന് കാരണം.

ALSO READ; സ്പെയിനിൽ നിന്നൊരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ

കഴിഞ്ഞ ദിവസമാണ് എഐഎഫ്എഫ് പുതിയ പരിശീലകനുള്ള അപേക്ഷകൾക് ക്ഷണിച്ച് തുടങ്ങിയത്. മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ട്രെവർ മോർഗൻ, മുൻ പഞ്ചാബ് എഫ്സി പരിശീലകൻ സ്റ്റൈക്കോസ് വർഗറ്റിസ് എന്നിവർ ഇതിനോടകം പുതിയ പരിശീലകനുള്ള അപേക്ഷകൾ അയച്ചിട്ടുണ്ട്.

ALSO READ: ഇന്ത്യയ്ക്ക് വീണ്ടും ഫിഫ ബാൻ കിട്ടിയേക്കും?;കാരണം സ്ടിമാച്ച്

കൂടാതെ സൈമൺ ഗ്രേയ്‌സൻ, ആഷ്‌ലി വെസ്റ്റ്വുഡ്, ഹബാസ് തുടങ്ങിയ പരിശീലകർ അപേക്ഷകൾ നൽകുമെന്ന പ്രതീക്ഷ എഐഎഫ്എഫിനുണ്ട്. എന്നാൽ ഇവാൻ വുകമനോവിച്ചിന്റെ പേരിന് മാധ്യമങ്ങൾ പ്രസക്തി നൽകിയിട്ടില്ല.

ALSO READ: ജീക്സന്റെ കാര്യം ആശങ്കയിൽ; അപ്‌ഡേറ്റുമായി മാർക്കസ് മെർഗുലോ

എങ്കിലും ഇന്ത്യൻ ഫുട്ബോൾ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാൻ പറ്റുന്ന പേരാണ് ഇവാൻ വുകോമനോവിച്ച്. പരിശീലിപ്പിച്ച 3 സീസണിലും ടീമിനെ രണ്ടാം റൗണ്ടിൽ എത്തിച്ച പരിശീലകനാണ് ഇവാൻ. കൂടാതെ യുവതാരങ്ങൾക്ക് അവസരം നൽകുന്നതിൽ ഇവാൻ ആശാൻ പിന്നിലല്ല.

ALSO READ: മെസ്സിയെ അനുസ്മരിപ്പിക്കുന്ന കളി ശൈലി; യുവതാരത്തെ പുകഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ കൊച്ചാശാൻ

ഇവാൻ വുകോമനോവിച്ച് ഇത് വരെ അപേക്ഷ നൽകിയതായി റിപ്പോർട്ടുകളില്ല. ഒരു പക്ഷെ അദ്ദേഹം ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് താൽപറയാം പ്രകടിപ്പിച്ചാൽ എഐഎഫ്എഫിന് ഈ പേര് തട്ടിമാറ്റാനുമാകില്ല. പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ അയക്കുന്നതിൽ നിയന്ത്രണങ്ങൾ ഇല്ലെങ്കിലും ബംഗളുരുവിനെതിരെയുള്ള വിവാദ മത്സരത്തിൽ എഐഎഫ്എഫിന്റെ ശിക്ഷ അടക്കം ലഭിച്ചതിനാൽ ഇവാൻ അപേക്ഷ നൽകിയാൽ തന്നെ എഐഎഫ്എഫ് മുഖം തിരിക്കാനും സാധ്യതയുണ്ട്.

ALSO READ; മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ അടക്കം 3 പേർ; ടീം ഇന്ത്യയ്ക്ക് പുതിയ പരിശീലകരാവാൻ മുൻ ഐഎസ്എൽ പരിശീലകർ

വിബിന് മോഹനെ സ്വന്തമാക്കാൻ എതിരാളികൾ രംഗത്ത്; ഒപ്പം മറ്റൊരു താരത്തെയും…

സന്തോഷ വാർത്ത; കിടിലൻ പ്രതിരോധ താരത്തെ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ല…