in ,

ഒരുക്ലബ്ബുമായും കരാറില്ലാതെ നിൽക്കുന്ന സൂപ്പർ താരങ്ങൾ

Free agent stars

ലോകഫുട്ബോളിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വിധം അപൂർവ്വമായ ഒരു സംഭവത്തിനാണ് ഇപ്പോൾ ലോകം സാക്ഷ്യം വഹിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം ചില ടീമുകൾ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുമ്പോൾ നിരവധി സൂപ്പർതാരങ്ങളാണ് കരാർ കാലാവധി തീർന്ന ശേഷം ഫ്രീയായി നിൽക്കുന്നത്.

ഫ്രീ ഏജന്റ് ആയി നിൽക്കുന്ന താരങ്ങളുടെ കണക്കെടുത്തു നോക്കിയാൽ പലരും ഞെട്ടിപ്പോകും. അത്രയധികം പ്രതിഭാ ധാരാളിത്തം ഉള്ള സൂപ്പർ താരങ്ങൾ തന്നെയാണ് ഇപ്പോൾ ഒരു ടീമുമായും കരാറില്ലാതെ ആർക്കും വേണ്ടാത്തവരെ പോലെ നിൽക്കുന്നത്. ഫ്രീ ഏജന്റായി നിൽക്കുന്ന പ്രധാനപ്പെട്ട 5 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

നിലവിൽ കരാർ ഒന്നുമില്ലാത്ത താരങ്ങളുടെ പട്ടിക എടുത്തു നോക്കിയാൽ അതിൽ ആദ്യം തന്നെ നിൽക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാൾ എന്ന് വിശേഷിപ്പിക്കുന്ന ലയണൽ മെസ്സി തന്നെയാണ്. ലയണൽ മെസ്സി അടുത്തുതന്നെ ബാഴ്സലോണയുമായി അദ്ദേഹത്തിൻറെ കരാർ പുതുക്കും എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ. ഫെയർ ട്രാൻസ്‌ഫർ നിബന്ധനകളുമായി ബന്ധപ്പെട്ടാണ് നിലവിൽ ബാഴ്സയ്ക്ക് മെസ്സി യുമായുള്ള കരാർ പുതുക്കാൻ സാധിക്കാത്തത്.

മറ്റൊരാൾ റയൽ മാഡ്രിഡിന്റെയും സ്പെയിനിന്റെയും പ്രതിരോധത്തിന് കരുത്ത് പകർന്ന സെർജിയോ റാമോസ് ആണ്. റയലുമായുള്ള കരാർ കാലാവധി തീർന്നതിനെ തുടർന്ന് അദ്ദേഹം ഫ്രഞ്ച് ക്ലബ് PSG യിലേക്ക് പോകും എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ.

ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ താരമായ ജെറോം ബോട്ടെങ്ങിനും ഇപ്പോൾ കരാർ കാലാവധി തീർന്ന ശേഷം പുതിയ കരാറുകൾ ഒന്നും ലഭിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം യുവാൻ മാട്ടയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. കരാർ പുതുക്കുവാൻ യുണൈറ്റഡിനും താൽപര്യമുണ്ടെങ്കിലും അദ്ദേഹത്തിനു ലഭിച്ചേക്കാവുന്ന തുക നിലവിൽ കിട്ടുന്നതിനേക്കാൾ വളരെ കുറവായിരിക്കും.

മറ്റൊരു പ്രമുഖൻ ആഴ്സണലിന്റെ ബ്രസീലിയൻ താരം ഡേവിഡ് ലൂയിസ് ആണ്. നിലവിൽ അദ്ദേഹവും ഫ്രീ ഏജൻറ് ആയി നിൽക്കുകയാണ് ഇതുവരെ അദ്ദേഹത്തിന് മറ്റൊരു ക്ലബ്ബുമായും കരാർ ആയിട്ടില്ല താരത്തിനെ ആഴ്സനൽ നിലനിർത്തുമോ എന്നുള്ള കാര്യം സംശയത്തിലാണ്.

ശ്രീലങ്കൻ ക്രിക്കറ്റ് മരിച്ചിട്ടില്ല സിംഹള വീര്യമുള്ള പോരാളികൾ ഇനിയും അവശേഷിക്കുന്നുണ്ട്

ലുക്കാക്കു ഒരു അത്ഭുത പ്രതിഭയാണ് പക്ഷേ ഞങ്ങൾക്കവനെ ഭയക്കേണ്ട കാര്യമില്ല- ഇറ്റാലിയൻ താരം