in

CryCry AngryAngry

കോവിഡ് സാഹചര്യത്തിൽ ISL ന്റെ ഭാവി എന്താണ്

മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കായികമേഖലയിൽ കാര്യങ്ങൾ കൈ വിട്ടു പോകുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കാര്യങ്ങൾ വിഭിന്നമല്ല, അതുകൊണ്ടുതന്നെ ഒരുപക്ഷേ സമൂഹമായ മാറ്റങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൽ വന്നേക്കാം, അവ ഇപ്രകാരമായിരിക്കും

KBFC

1) Season Postpone

അതായത്, തൽക്കാലികമായി ഈ സീസൺ നിർത്തിവെച്ച് ടീമുകളെയെല്ലാം പറഞ്ഞ് വിട്ട് മറ്റൊരു window കണ്ട് പിടിച്ച് പിന്നീട് സീസൺ തുടർന്ന് നടത്തുക.
(But അത് വളരെ കഠിനമേറിയ ഒരു സാധ്യതയാണ്. 3,4 മാസം ഗ്യാപ്പുള്ള പുതിയൊരു window അടുത്ത സീസണിന് മുമ്പ് കണ്ട് പിടിക്കുക എന്നത് പ്രയാസമേറിയതാണ്. അതിന് പുറമേ players നാട്ടിൽ പോയി തിരിച്ച് വന്ന് വീണ്ടും ഒരു നീണ്ട ക്വാറൻ്റയ്ൻ കാലയളവൊക്കെ…..

2) Season Cancellation and give trophy.

പലർക്കും ഇതൊരു വിദൂരസാധ്യത മാത്രമായി തോന്നും, പക്ഷേ ഇത് നടന്നാലും അത്ഭുതപ്പെടാനില്ല.
അതായത് സീസൺ പൂർണ്ണമായും നിർത്തുക Point Per match കൂടുതൽ ഉള്ള ടീമിന് ട്രോഫി കൊടുക്കുക.

3) 2 week + Rest

അതായത്, എല്ലാ ടീമിനും കളിക്കാർക്കും സ്റ്റാഫിനും 2 ആഴ്ചയോ അതിലധികമോ റെസ്റ്റ് നൽകുക. അതിനും ശേഷം സീസൺ തുടരുക.
രോഗവ്യാപനം തടയാനായാൽ ഈ ചോയ്സ് തന്നെയായിരിക്കും ബെസ്റ്റ് !

4) ഇപ്പോ എങ്ങനെയാണോ അത് പോലെ തുടരുക.
പക്ഷേ ,കോവിഡ് നിരന്തരം പെരുകുന്ന ഈ സാഹചര്യത്തിൽ അതിന് സാധ്യത തീരെ കുറവാണ്

റെക്കോർഡ് വിജയം നേടി റെഡ് ഡെവിൾസ്, ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി

റാഗ്നിക്കിന്റെ മാറ്റങ്ങൾ ചെകുത്താൻ പടയിൽ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു