300 എവേ മത്സരങ്ങൾ പ്രീമിയർ ലീഗിൽ വിജയം കാണുന്ന ആദ്യ ടീമായി ചെകുത്താൻപ്പട
റാഗ്നിക്ക് മാഞ്ചെസ്റ്റെർ യുണൈറ്റഡിൽ കാലാനുവർത്തിയായ മാറ്റങ്ങൾ കൊണ്ട് വരുന്നു എന്ന് വേണം കരുതാൻ. 90മിനുട്ടും ഒരേ ഇന്റെൻസിറ്റിയിൽ ഹൈ പ്രെസ്സിങ് ഗെയിം കളിക്കാൻ യുണൈറ്റഡ് താരങ്ങൾ പരാജയപ്പെടുന്നുണ്ടെങ്കിലും. കഴിഞ്ഞ കാലങ്ങളിലെ വിരസത നിറഞ്ഞ മത്സരങ്ങൾക്ക് അറുതി വരുത്താൻ റാഗ്നിക്ക് സ്റ്റൈൽ സഹായിച്ചിട്ടുണ്ട്. ഒരു താരത്തിൽ ഊന്നി ടീം ബിൽഡ് ചെയ്യാതെ മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ സ്വത്വം നിലനിർത്തുന്ന ഒരു ടീം റാൽഫിനു കെട്ടിപെടുക്കാൻ സാധിക്കട്ടെ.
മക്ക് ടോമിനെ ഫ്രെഡ് സഘ്യം മധ്യ നിരയിൽ ഇനിയും മാജിക്കുകൾ കാണിക്കാൻ കെൽപ്പുള്ളവരാണെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു. മക് ടോമിനെയുടെ ലോങ്ങ് റേഞ്ച് ഷോട്ടുകൾ കൂടുതൽ Accurate ആയാൽ ഗോൾ ദാരിദ്രം കൂടി മാഞ്ചെസ്റ്ററിനു തീർക്കാൻ ആകും ആദ്യ പകുതിയിൽ തന്നെ.ആന്റണി എലാങ്ങ വിങ്ങുകളിൽ മികച്ച പ്രകടനം തുടരുകയാണെങ്കിൽ യുണൈറ്റഡിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരം സാന്നിധ്യം ആകുമെന്ന് ഉറപ്പു, മാർക്കോസ് രാഷ്‌ഫോർഡ് തന്റെ ഗോൾ വരൾച്ചക്കും മികച്ച ഗോളിലൂടെ പരിഹാരം കണ്ടെത്തി എന്നത് വരും മത്സരങ്ങളിൽ ഊർജം ആകും.
എടുത്തു പറയേണ്ട മറ്റൊരു പ്രകടനം കഴിഞ്ഞ രണ്ടു സീസണുകളിലായി മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ മിഡ് ഫീൽഡിലും അറ്റാക്കിങ്ങിലും നെടുംതൂൺ ആയി നിലകൊണ്ട പോർച്ചുഗീസ് മാഗ്നിഫിക്കോ ബ്രൂണോ ഫെർണാഡ്‌സിന്റെ തകർപ്പൻ പ്രകടനം ആണ്, ബ്രെന്റ്ഫോഡ് പ്രതിരോധം കീറി മുറിച്ചു അദ്ദേഹം നൽകിയ പാസുകളാണ് യുണൈറ്റഡിന്റെ രണ്ടു ഗോളുകളുടെ നട്ടെല്ല്. ഡേവിഡ് ദഹയ പതിവുപോലെ ബാറിന് മുന്നിൽ മികച്ച റിഫ്ലെക്സുകൾ കൊണ്ട് മികച്ചു നിന്നപ്പോൾ ആദ്യ പകുതിയിൽ ബ്രെന്റ്ഫോഡിന് മേൽക്കൈ ഉണ്ടായിട്ടു കൂടി ഗോൾ കണ്ടെത്തുന്നതിൽ നിന്നും അകറ്റി നിർത്തി.