in

AngryAngry CryCry LOVELOVE

ക്യാപ്റ്റൻ പദവി ഒഴിഞ്ഞില്ലായിരുന്നേൽ കോഹ്ലിയെ കാത്തിരുന്നത് പുറത്താക്കൽ

ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം കോഹ്ലി രാജിവെച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പുതിയ വഴിതിരിവ്. കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചില്ലായിരുന്നേൽ ബി സി സി ഐ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടേനെ എന്ന് ബി സി സി ഐ യുടെ അടുത്ത വൃന്ദങ്ങൾ.

ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലി പടിയിറങ്ങിയിട്ടും വിവാദങ്ങൾ കത്തി പടരുകയാണ് .ദക്ഷിണ ആഫ്രിക്കക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. അദ്ദേഹം സ്വയം പിന്മാറിയില്ലായിരുന്നേൽ ബി സി സി ഐ രാജി ആവശ്യപെട്ടനെ എന്ന് ഇൻസൈഡ് സ്പോർട്സ് റിപ്പോർട്ട്‌ ചെയ്യുന്നു.

ദക്ഷിണ ആഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം അദ്ദേഹത്തെ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്ന് ഒഴിവാക്കാൻ തന്നെയായിരുന്നു തീരുമാനം.എല്ലാവരും ഈ തീരുമാനത്തോടു യോജിച്ചില്ല .എങ്കിലും ഭൂരിഭാഗവും സ്പിൾട്ട് ക്യാപ്റ്റൻസിക്ക് എതിരെയായിരുന്നു എന്ന് ബി സി സി ഐ യുടെ അടുത്ത വൃന്ദങ്ങൾ സൂചിപ്പിക്കുന്നു.

Virat Kohli [DNA India]

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ്‌ ക്യാപ്റ്റനാണ് കോഹ്ലി.68 ടെസ്റ്റ് മൽസരങ്ങളിൽ ഇന്ത്യയെ നയിച്ച അദ്ദേഹത്തിന് 40 വിജയങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്. സേന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിജയമുള്ള ക്യാപ്റ്റനായിരുന്നു വിരാട്.

റാഗ്നിക്കിന്റെ മാറ്റങ്ങൾ ചെകുത്താൻ പടയിൽ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു

ഇവാൻ കളിക്കുന്നത് ചെറിയ കളിയൊന്നുമല്ല, ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ഈ ​​കു​​തി​​പ്പി​​ന് ഇ​​ന്ധ​​ന​​മേ​​കു​​ന്നതിതാണ്