സ്പെയിനിന്റെയും സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് പിക്വ. ബാഴ്സലോണയ്ക്കും സ്പെയിനും വേണ്ടി കളിക്കുന്ന കാലത്തോളം മികച്ച പ്രകടനം തന്നെയായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.
നിലവിലെ പെനാൽറ്റി ഷൂട്ടൗട്ടിന്റെ രീതി കാലഹരണപ്പെട്ടതാണെന്ന അവകാശവാദവുമായി ആണ് അദ്ദേഹം ഇപ്പോൾ എത്തിയിരിക്കുന്നത്. നാല് ടീമുകൾ പരാജയപ്പെട്ട് പുറത്ത് പോയത് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ പെനാൽറ്റി ഷൂട്ടൗട്ട് രീതി അനുസരിച്ച് ആദ്യം പെനാൽറ്റി കിക്ക് എടുക്കുന്ന ടീമിന് വിജയസാധ്യത കൂടുമെന്നാണ് പിക്വ പറഞ്ഞത്. നിരവധി മനശാസ്ത്ര പഠനങ്ങൾ അത് തെളിയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോക്കപ്പിൽ മാത്രമല്ല കോപ്പ അമേരിക്ക ഉൾപ്പെടെമറ്റെല്ലാ പെനാൽറ്റി ഷൂട്ടൗട്ടുകളിലും ആദ്യം കിക്കെടുക്കുന്ന ടീം വിജയിക്കും എന്നാണ് ഭൂരിഭാഗം ചരിത്രവും എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പിക്കെ യുടെ ഈ അഭിപ്രായ പ്രകടനത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഭൂരിഭാഗം വരുന്ന ഫുട്ബോൾ ആരാധകർ.
നിലനിൽക്കുന്ന പെനാൽറ്റി ഷൂട്ടൗട്ട് രീതിക്ക് പകരമായി മറ്റൊരു ശാസ്ത്രീയരീതി ചൂണ്ടിക്കാണിക്കുവാൻ ഇല്ലാത്തിടത്തോളം കാലം ഈ രീതി തന്നെയാണ് അഭികാമ്യം എന്നാണ് ഫുട്ബോൾ ആരാധകർ ഭൂരിഭാഗം അഭിപ്രായപ്പെടുന്നത്.
കളിക്കളത്തിൽ നൂറ്റി ഇരുപത് മിനിറ്റോളം കളിച്ചതിനു ശേഷം മനക്കരുത്ത് മാത്രം പരീക്ഷിക്കുന്ന ഈ പെനാൽറ്റി സ്പോട്ട് കിക്കുകളിലൂടെ വിജയിയെ നിർണയിക്കുന്നത് ഒരു പരിധിവരെ നീതികേട് ആണെന്ന് പറയാമെങ്കിലും വിജയികളെ നിർണയിക്കാൻ മറ്റൊരു ശാസ്ത്രീയ മാർഗം ഇല്ലാത്തിടത്തോളം കാലം ആരാധകർ പറയുന്നതുപോലെ ഇതുതന്നെയാണ് ഏറ്റവും അഭികാമ്യം.