in

LOVELOVE AngryAngry

മെസ്സിയല്ല ലെവൻഡോവ്സ്കിയാണ് പുരസ്കാരം അർഹിക്കുന്നതെന്ന് ജർമൻ താരം…

ക്ലബ് തലത്തിൽ സ്വന്തമായ നേട്ടങ്ങൾ എടുത്തുനോക്കിയാൽ പോളിഷ് താരം ലയണൽ മെസിയേക്കാൾ വളരെ ഉയരെ തന്നെയാണ് നിൽക്കുന്നത്. എന്നാൽ അന്താരാഷ്ട്രതലത്തിൽ നേടിയ നേട്ടങ്ങൾ മെസ്സിയെ എന്തുകൊണ്ടും ഇത്തവണത്തെ പുരസ്കാരത്തിന് അർഹനാക്കുന്നു. എന്നും അന്യമായിരുന്ന അന്താരാഷ്ട്ര കിരീടം വരെ അദ്ദേഹം ഇത്തവണ നേടിയിട്ടുണ്ട്.

lewandowski

അർജൻറീനയുടെ ഇതിഹാസ താരമായ ലയണൽ മെസ്സി ഏഴാം ബാലൻ ഡി ഓർ പുരസ്കാരം നേടിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് അറുതിയില്ല. മെസ്സിയുടെ പുരസ്കാരത്തിനെപ്പറ്റി ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്. ഭൂരിഭാഗം ആളുകളും മെസ്സിയെ പുകഴ്ത്തുമ്പോൾ കുറച്ചുപേർ മെസ്സി അല്ല യഥാർത്ഥ പുരസ്കാരത്തിന് അർഹൻ എന്ന് ആണ് വാദിക്കുന്നത്.

മെസ്സി അല്ല ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം അർഹിക്കുന്നത് പകരം ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിച്ച് എഫ് സിയുടെ പോളിഷ് സ്ട്രൈക്കർ ആയ റോബർട്ട് ലെവൻഡോവ്സ്കി ആണ് ഇത്തവണ ബാലൻ ഡി ഓർ പുരസ്കാരത്തിന് യഥാർത്ഥ അർഹൻ എന്ന് വാദിക്കുന്നവരുടെ മുന്നിൽ തന്നെയുണ്ട് ജർമനിയുടെ ഇതിഹാസ താരമായ ലോതർ മത്തേവൂസ്.

lewandowski

“എനിക്കൊന്നിനെക്കുറിച്ചും ഒന്നുമറിയില്ലെന്നാണ് സത്യസന്ധമായ കാര്യം. മെസിയും നാമനിർദ്ദേശം ലഭിച്ച മറ്റു താരങ്ങളോടുമുള്ള ബഹുമാനത്തോടു കൂടി പറയട്ടെ, ലെവൻഡോസ്‌കിയോളം ഇത് മറ്റാരും അർഹിക്കുന്നില്ല. ആഴ്‌ച തോറും താരം അത് കാണിക്കുന്നു. റൊണാൾഡോ ലെവൻഡോസ്‌കിയെ പോലെ സ്ഥിരതയുള്ളവനും അസാധാരണ താരവുമല്ല. അദ്ദേഹം വിജയം നേടാതിരിക്കാൻ എന്താണ് കാരണമെന്ന് മനസിലാവുന്നില്ല.”  എന്നായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ.

ബാലൺ ഡി ഓർ വോട്ടെടുപ്പിൽ റോബർട്ട് ലെവൻഡോസ്‌കി 580 പോയിന്റുകൾ നേടിയപ്പോൾ ലയണൽ മെസി 613 പോയിന്റുകൾ നേടിയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ഈ വർഷം ഗോൾവേട്ടയിൽ മുന്നിലായതിന്റെയും കഴിഞ്ഞ സീസണിൽ അർഹിച്ച അവാർഡ് ഒഴിവാക്കിയതിന്റെ പേരിൽ നേടാനാവാതെ പോയതിന്റെയും പശ്ചാത്തലത്തിൽ ലെവൻഡോസ്‌കിക്ക് ബാലൺ ഡി ഓർ നൽകണമെന്ന അഭിപ്രായം നേരത്തെ തന്നെ ഉയർന്നിരുന്നു.

ക്ലബ് തലത്തിൽ സ്വന്തമായ നേട്ടങ്ങൾ എടുത്തുനോക്കിയാൽ പോളിഷ് താരം ലയണൽ മെസിയേക്കാൾ വളരെ ഉയരെ തന്നെയാണ് നിൽക്കുന്നത്. എന്നാൽ അന്താരാഷ്ട്രതലത്തിൽ നേടിയ നേട്ടങ്ങൾ മെസ്സിയെ എന്തുകൊണ്ടും ഇത്തവണത്തെ പുരസ്കാരത്തിന് അർഹനാക്കുന്നു. എന്നും അന്യമായിരുന്ന അന്താരാഷ്ട്ര കിരീടം വരെ അദ്ദേഹം ഇത്തവണ നേടിയിട്ടുണ്ട്.

കോവിഡ് മൂലം ഉപേക്ഷിച്ച 2020 ബാലൻഡിയോർ അവന് നൽകണമെന്ന് ലയണൽ മെസ്സി…

മെസ്സിയുടെ ബാലൻഡിയോർനെപ്പറ്റി ക്രിസ്റ്റ്യാനോയുടെ വാദം പൊളിഞ്ഞു; വീഡിയോ പുറത്തായി…