in

LOVELOVE

കോവിഡ് മൂലം ഉപേക്ഷിച്ച 2020 ബാലൻഡിയോർ അവന് നൽകണമെന്ന് ലയണൽ മെസ്സി…

ഏഴാം ബാലൻ ഡി ഓർ പുരസ്കാരം നേടി തനിക്കൊപ്പം എത്താൻ ഇനി ആർക്കും കഴിയുകയില്ല എന്ന് ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചശേഷം ലയണൽ മെസ്സി തന്റെ എതിരാളി ഇത്രത്തോളം മനോഹരമായി പുകഴ്ത്തിയത് മെസ്സിഎന്ന വലിയ മനുഷ്യൻറെ വലിയ മനസ്സിന് തെളിവാണെന്ന് ഫുട്ബോൾ ലോകം വിലയിരുത്തുകയാണ്.

Ballon d'Or Cristiano Ronaldo, Lewandowski, Messi and Benzema

കളിക്കളത്തിൽ ഉള്ളിലെ അമാനുഷികമായ നേട്ടങ്ങൾക്കപ്പുറം കളത്തിന് പുറത്ത് ഫുട്ബോൾ ആരാധകരുടെ ഹൃദയങ്ങൾ കവരുവാനുള്ള പാടവം കൂടി ലയണൽ മെസ്സി എന്ന ഫുട്ബോൾ താരത്തിന് ഉണ്ട്. ഏഴാം പറഞ്ഞവർ പുരസ്കാരം നേടിയ ശേഷം മറുപടി പ്രസംഗം തെളിയണം മെസ്സി വീണ്ടും അത് ആരാധകരെക്കൊണ്ട് ഉറക്കെ പറയിപ്പിച്ചു.

ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിന് ലയണൽ മെസ്സിക്ക് ഏറ്റവും ശക്തമായ വെല്ലുവിളി ഉയർത്തിയത് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന് പോളിഷ് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോവ്സ്കി ആയിരുന്നു. പുരസ്കാരം സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ പോളിഷ് താരത്തിന് വേനൽ മെസ്സി വാനോളം പുകഴ്ത്തി. അതിന് പുറമെ കോവിഡ് മൂലം ഉപേക്ഷിച്ച 2020 ബാലൻഡിയോർ ലെവൻഡോവ്സ്കിക്ക് നൽകണമെന്ന് ലയണൽ മെസ്സി പറയുകയും ചെയ്തു.

Ballon d’Or Cristiano Ronaldo, Lewandowski, Messi and Benzema

റോബർട്ട് ലെവൻഡോസ്‌കിയോടൊപ്പം മത്സരിക്കാൻ കഴിഞ്ഞത് ഒരു അഭിമാനമാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ നിങ്ങളുടെ ബാലൺ ഡി ഓർ അർഹിക്കുന്നു. കഴിഞ്ഞ വർഷം എല്ലാവരും നിങ്ങളാണ് വിജയിയെന്ന് അംഗീകരിച്ചിരുന്നു. ഫ്രാൻസ് ഫുട്ബോൾ നിങ്ങൾക്ക് അർഹതയുള്ള ബാലൺ ഡി ഓർ നൽകണം എന്നാണു ഞാൻ കരുതുന്നത്. ഫ്രാൻസ് ഫുട്ബോളത് നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

2019/20 സീസണിൽ അൻപത്തിയഞ്ചു ഗോളുകൾ നേടിയ ലെവൻഡോസ്‌കി ചാമ്പ്യൻസ് ലീഗുൾപ്പെടെ നിരവധി കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. ആ വർഷത്തെ ബാലൺ ഡി ഓർ താരത്തിനു തന്നെയെന്ന് ഏവരും ഉറപ്പിച്ചിരിക്കുന്ന സമയത്താണ് കോവിഡ് മഹാമാരിയെത്തുടർന്ന് പുരസ്‌കാരം ഒഴിവാക്കപ്പെടുന്നത്. 2020/21 സീസണിൽ 48 ഗോളുകൾ ലെവൻഡോസ്‌കി കുറിച്ചെങ്കിലും മെസിയുടെ നേട്ടങ്ങൾക്കു മുന്നിൽ അത് നിഷ്പ്രഭമായി.

ഏഴാം ബാലൻ ഡി ഓർ പുരസ്കാരം നേടി തനിക്കൊപ്പം എത്താൻ ഇനി ആർക്കും കഴിയുകയില്ല എന്ന് ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചശേഷം ലയണൽ മെസ്സി തന്റെ എതിരാളി ഇത്രത്തോളം മനോഹരമായി പുകഴ്ത്തിയത് മെസ്സിഎന്ന വലിയ മനുഷ്യൻറെ വലിയ മനസ്സിന് തെളിവാണെന്ന് ഫുട്ബോൾ ലോകം വിലയിരുത്തുകയാണ്.

അയാൾക്ക് കൂടി വോട്ട് ചെയ്യാൻ ലയണൽ മെസ്സി ആഗ്രഹിച്ചിരുന്നു…

മെസ്സിയല്ല ലെവൻഡോവ്സ്കിയാണ് പുരസ്കാരം അർഹിക്കുന്നതെന്ന് ജർമൻ താരം…