ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫെബ്രുവരിയിലെ എമെർജിങ് താരമായി കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ പ്രഭ് സുഖൻ ഗിൽ. കഴിഞ്ഞ മാസത്തിൽ ഗോൾ ബാറിൻ കീഴിൽ താരം നടത്തിയ മികച്ച പ്രകടനത്തിന്റെ അംഗീകാരം എന്നാ നിലക്കാണ് താരത്തിനെ തേടി ഈ പുരസ്കാരമെത്തിയത്.
ഫെബ്രുവരിയിൽ ബ്ലാസ്റ്റേഴ്‌സ് 6 മത്സരങ്ങളാണ് കളിച്ചത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,ജംഷദ്പുർ, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ഹൈദരാബാദ്, ചെന്നൈയിൻ എന്നീ ടീമുകൾക്ക് എതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ.
ഈ ആറു മത്സരങ്ങളിൽനിന്ന് ഗിൽ രണ്ട് ക്ലീൻ ഷീറ്റ് നേടിയിരുന്നു.ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ എന്നാ ചരിത്രനേട്ടവും ഗിൽ കഴിഞ്ഞ മാസത്തിൽ സ്വന്തമാക്കിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആൽബിനോ ഗോമസിൻ പരിക്കേറ്റതിനെ തുടർന്നാണ് പരിശീലകൻ ഇവാൻ വുകമനോവിച് ഗില്ലിനെ ഗോൾ വല കാക്കാനുള്ള ജോലി ഏല്പിച്ചത്. പകരക്കാരനായി വന്നു പകരം വെക്കാൻ ഇല്ലാത്തവനായി മാറിയ അദ്ദേഹമാണ് ഗോൾഡൻ ഗ്ലൗ പട്ടികയിൽ ഒന്നാമത്.
നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗിൽ നാലാം സ്ഥാനത്താണ്.ബ്ലാസ്റ്റേഴ്‌സിന്റെ ലീഗിലെ അവസാന മത്സരം മാർച്ച് 6 ന്ന് ഗോവക്കെതിരെയാണ്.