മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ദീർഘകാല സ്വപ്നങ്ങൾ പൂവണിയിച്ചുകൊണ്ട് ആയിരുന്നു ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ഇംഗ്ലീഷ് താരം ജാഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ എന്ന പേരും പെരുമയും ആയാണ് അദ്ദേഹം വീണ്ടും ഇംഗ്ലീഷ് മണ്ണിലേക്ക് കാലുകുത്തിയത്.
ജർമൻ ക്ലബ് ഡോർട്മുണ്ടിൽ ഇതിഹാസ താരങ്ങൾ അണിയുന്ന ഏഴാം നമ്പർ ജേഴ്‌സി അണിഞ്ഞായിരുന്നു ജാഡൻ സാഞ്ചോ കളിച്ചിരുന്നത്. ഇതിഹാസങ്ങൾ അണിഞ്ഞിരുന്ന ജേഴ്സി നമ്പറിനോട് പരമാവധി നീതി പുലർത്തും വിധം ആയിരുന്നു അദ്ദേഹം കളിച്ചിരുന്നത്.
നോർവീജിയൻ താരമായ ഏർലിങ് ഹലാണ്ട് ഡോർട്ട്മുണ്ടിൽ ഗോളടിച്ചു തകർക്കുമ്പോൾ അതിന്റെ പിന്നിലെ ചാലക ശക്തി ഏഴാം നമ്പർ കുപ്പായമണിഞ്ഞ ജാഡൻ സഞ്ചോ ആയിരുന്നു. ഗോൾ അടിക്കാനും ഗോൾ അടിപ്പിക്കാനും ജർമൻ ക്ലബ്ബിൽ ഇംഗ്ലീഷ് താരം വളരെ മികച്ച നിന്നിരുന്നു.
റോബർട്ട് ലെവൻഡോവ്സ്കി, ഷിൻജി കാഗാവ ഉസ്മാൻ ഡമ്പലെ, ജാഡൻ സാഞ്ചോഎന്നിങ്ങനെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായി വളർന്നു വന്നവർ ധരിച്ചിരുന്ന ഏഴാം ഏഴാം നമ്പർ ഇപ്പോൾ ധരിക്കുവാനുള്ള യോഗം ലഭിച്ചിരിക്കുന്നത് ജിയോ റെയ്നക്ക് ആണ്.
ഏഴാം നമ്പർ ജേഴ്‌സി ലഭിച്ചതിന് ജിയോ റെയ്‌ന സാഞ്ചോയോട് നന്ദി പറഞ്ഞു. അദ്ദേഹം എനിക്ക് ഈ ജഴ്സി നമ്പർ തരാൻ ആഗ്രഹിച്ചിരുന്നു അതുകൊണ്ട് തന്നെയാണ് ഞാൻ ഈ ജഴ്സി നമ്പർ സ്വീകരിച്ചതും. എനിക്കറിയാം ഈ ജഴ്സി നമ്പറിന്റെ പ്രാധാന്യവും മൂല്യവും എത്രത്തോളമുണ്ടെന്ന്, അതിനനുസരിച്ച് ഞാൻ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുവാൻ ഈ നമ്പറിൽ ഉടനീളം ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജർമൻ ക്ലബ്ബിൽ ൽ ഒരുമിച്ചു കളിക്കുന്ന സമയത്ത് താരങ്ങൾ തമ്മിലുള്ള സൗഹൃദവും പരസ്പര സഹായവും ഏറെ പ്രശസ്തമായിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ സാഞ്ചോയുടെ നമ്പർ ലഭിക്കുന്നതിന് അദ്ദേഹത്തിന് വളരെയധികം കൃതാർഥത ഉണ്ട്.