ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആദ്യ സ്ഥാനക്കാരുടെ പോരാട്ടമാണ്. എഫ് സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഈ പോരാട്ടം.ഗോവയുടെ ഹോം ഗ്രൗണ്ടായ ഫട്ടോർഡയിലാണ് മത്സരം. ഫട്ടോർഡയിൽ ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സ് അവസാനമായി ജയിച്ചത് ഏഴു കൊല്ലം മുന്നേയാണ്.
നിലവിൽ മികച്ച ഫോമിലാണ് ഇരു ടീമുകളും.ജംഷെഡ്പൂരിനെതിരെയുള്ള ഒരു ഗോൾ വിജയത്തിലാണ് ഗോവ ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ ഒരുങ്ങാൻ നേരിടുന്നത്. ബ്ലാസ്റ്റേഴ്‌സാകട്ടെ ചെന്നൈയിൻ എതിരെ പൊരുതി നേടിയ 3 ഗോൾ സമനിലയുമായിയാണ് എത്തുന്നത്. എന്നാൽ ഹെഡ് ടു ഹെഡ് കണക്കുകളിൽ ഗോവ ബഹൂദൂരം മുന്നിലാണ്.
18 കളികളാണ് ഇരു ടീമുകളും തമ്മിൽ കളിച്ചത്.ഗോവ 10 വിജയം സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിന് ഇത് വരെ നാല് വിജയം മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്.4 കളികൾ സമനിലയിലുമായി.