in , ,

LOVELOVE OMGOMG

സഞ്ജു ആരാധകർക്ക് സന്തോഷ വാർത്ത

സഞ്ജു ആരാധകർക്ക് സന്തോഷ വാർത്ത. വരാനിരിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ടാവും. പ്രമുഖ ക്രിക്കറ്റ് വാർത്താ മാധ്യമമായ ക്രിക്ക് ബസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സഞ്ജു ആരാധകർക്ക് സന്തോഷ വാർത്ത. വരാനിരിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ടാവും. പ്രമുഖ ക്രിക്കറ്റ് വാർത്താ മാധ്യമമായ ക്രിക്ക് ബസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന- ടി20 ടീമിലേക്കായിരിക്കാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. അഞ്ച് ടി20 മത്സരങ്ങളുള്ള പരമ്പരയിൽ സീനിയർ താരങ്ങൾ ഉണ്ടാവില്ല. ഹർദിക് പാണ്ട്യയ്ക്ക് കീഴിൽ യുവ നിരയായിരിക്കും ടി20 മത്സരങ്ങൾക്കിറങ്ങുക.

വൈറ്റ് ബോൾ സീരിസിൽ മാത്രമായിരിക്കും സഞ്ജുവിനെ ഉൾപ്പെടുത്തുക. അതെ സമയം വിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലേക്ക് സഞ്ജുവിന് വിളിയെത്തില്ല. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാത്ത കെഎസ് ഭരത് തന്നെയായിരിക്കും വിൻഡീസ് പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങളിലെ വിക്കറ്റ് കീപ്പർ.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഭരതിന്റെ വിമർശനം ഉയർന്നിരുന്നു. ബാറ്റിങ്ങിൽ അമ്പേ പരാജയപ്പെട്ട ഭരത് വിക്കറ്റ് കീപ്പിങ്ങിലെ മികവിലാണ് വിമർശനങ്ങൾ അല്പമെങ്കിലും കുറച്ചത്. എന്നാൽ ബാറ്റിംഗിൽ ഭരത് മോശം പ്രകടനം തുടരുന്നത് സഞ്ജുവിന് വേണ്ടിയുള്ള മുറവിളികൾക്ക് കാരണമായിരുന്നു.

അതെ സമയം, പൂജാര, ഷമി എന്നിവരെ ടെസ്റ്റ് പരമ്പരയിൽ നിന്നും ഒഴിവാക്കും. മോശം ഫോമിനെ തുടർന്നാണ് പൂജാരയെ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കുന്നത്. അമിത ഭാരം ഒഴിവാക്കാനും വിശ്രമത്തിനുമായാണ് ഷമിയെ ഒഴിവാക്കുന്നത്.

ഉറപ്പിച്ചു പ്രീതം കോട്ടാൽ ഇനി ബ്ലാസ്റ്റേഴ്‌സ് താരം?

കിടിലൻ സൈനിങ്?കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരം ഇനി എതിരാളികളുടെ തട്ടകത്തിൽ..