in , ,

LOLLOL

സഞ്ജുവിന് ആശ്വാസ വാർത്ത; തൽകാലം ആശ്വസിക്കാം…

ഐപിഎൽ 2024 സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഒരു കിരീടമെന്ന സഞ്ജു സാംസണിന്റെയും രാജസ്ഥാൻ റോയൽസിന്റെയും ആഗ്രഹം അത്ര സേഫല്ല. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാമതാണ് രാജസ്ഥാൻ. ഇവിടെ നിന്ന് എപ്പോൾ വേണമെങ്കിലും സഞ്ജുവിനും കൂട്ടർക്കും മൂന്നിലേക്കോ നാലിലേക്കോ വീഴാം. അങ്ങനെ സംഭവിച്ചാൽ ജീവൻമരണ പോരാട്ടമായ എലിമിനേറ്റർ മത്സരം സഞ്ജുവിനും കൂട്ടർക്കും അതിജീവിക്കേണ്ടി വരും. അതിനാൽ രണ്ടാം സ്ഥാനം നിലനിർത്തുക എന്നതാണ് സഞ്ജുവിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

വ്യാഴാഴ്ച സൺ റൈസേഴ്സ് ഹൈദരാബാദും, ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചത് രാജസ്ഥാന് ഒരു തരത്തിൽ അനുഗ്രഹമാണ്. ഈ മത്സരത്തിൽ ഹൈദരാബാദ് വിജയിച്ചിരുന്നുവെങ്കിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണേനെ. രാജസ്ഥാനെക്കാൾ മികച്ച റൺ റേറ്റ് ഹൈദരബാദിനുണ്ടെന്നതാണ് കാരണം.

മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിടേണ്ടി വന്നു. ഇതോടെ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഹൈദരാബാദിന്റെ പോയിന്റ് 15 ആയി. അതായത് രാജസ്ഥാന്റെ പിന്നിലാണ് ഇപ്പോഴും ഹൈദരാബാദ്. എന്നാൽ ഇ മഴ ഭാഗ്യം താത്കാലിക ആശ്വാസം മാത്രമാണ്.

ഹൈദരാബാദിന്റെ അടുത്ത മത്സരം പഞ്ചാബിനോടാണ്. ടി20 ലോകകപ്പ് ഒരുക്കങ്ങൾക്കായി സാം കരൺ. ജോണി ബൈർസ്റ്റോ എന്നീ ഇംഗ്ലീഷ് താരങ്ങളും സൗത്ത് ആഫ്രിക്കൻ താരം റബാഡയും നാട്ടിലേക്ക് മടങ്ങിയതിനാൽ പ്രമുഖരില്ലാത്ത പഞ്ചാബിനെയായിരിക്കും ഹൈദരാബാദിനെ നേരിടേണ്ടി വരിക. ഇതോടെ ഈ മത്സരത്തിൽ ഹൈദരബാദിന് അനായാസം വിജയിക്കാനാവും. ഇതോടെ അവരുടെ പോയിന്റ് നില 17 ആയി ഉയരും.

ഇനി ഹൈദരബാദിനെ മറികടക്കണമെങ്കിൽ ലീഗിലെ അവസാന പോരാട്ടത്തിൽ രാജസ്ഥാൻ കൊൽക്കത്തയെ പരാജയപ്പെടുത്തണം. ഈ മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടാൽ രണ്ടാം സ്ഥാനം നഷ്ടമാവുകയും എലിമിനേറ്ററിൽ മത്സരിക്കേണ്ടി വരികയും ചെയ്യും.

ALSO READ: നിർണായക പോരാട്ടത്തിൽ ചെന്നൈയുടെ സ്റ്റാർ ബൗളർ തിരിച്ചെത്തുമോ?; നിർണായക അപ്‌ഡേറ്റ് പുറത്ത്

ALSO READ: ആർസിബിയുടെ പ്ലേ ഓഫ് സ്വപ്‍നങ്ങൾക്ക് തിരിച്ചടി; ആരാധകരുടെ ചങ്ക് തകർക്കുന്ന റിപ്പോർട്ട് പുറത്ത്

ALSO READ: സഞ്ജുവിന്റെ രണ്ട് നീക്കങ്ങൾ പാളി; പ്ലേ ഓഫിന് മുൻപ് രാജസ്ഥാന് കനത്ത തിരിച്ചടി

ബ്ലാസ്റ്റേഴ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റിയില്ല; ലക്ഷ്യം വിജയിച്ചു

ചെന്നൈയ്ക്ക് ടോപ് 2 വിൽ എത്താം; മൂന്നേ മൂന്ന് കാര്യങ്ങൾ സംഭവിച്ചാൽ മതി