in ,

LOVELOVE

യൂവി ആരാധകരെ, നിങ്ങൾക്കൊരു സന്തോഷ വാർത്ത

ക്രിക്കറ്റ് ലോകത്ത് യുവരാജ് എന്ന താരത്തിന് ആരാധകരേറെയുണ്ട്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും വിസ്മയിപ്പിക്കുന്ന യുവിയുടെ പ്രകടനം അങ്ങനെയൊന്നും മറക്കാൻ കഴിയില്ല. പ്രഥമ ടി20 ലോകകപ്പിൽ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിൽ ആറ് തവണ സികസർ പറത്തിയും 2011 ലെ ഏകദിന ലോകകപ്പുമെല്ലാം യുവിയെ ഓർക്കാൻ കാരണമാണ്.

കളിക്കളത്തിൽ വെടിക്കെട്ടു പ്രകടനം നടത്തിയ യുവരാജ് ഇപ്പോൾ പുതിയ റോളിലേക്കെത്തുകയാണ്. ഇനി കളിക്കളത്തിന് പുറത്ത് ടച്ച് ലൈനിലായിരിക്കും യുവിയുടെ പുതിയ റോൾ. അബുദാബി ടി10 ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സിന്റെ ഉപദേശകനായാണ് യുവി പുതിയ റോളിൽ എത്തുന്നത്.

2019 ൽ അബുദാബി ടി10 ടൂര്‍ണമെന്റില്‍ മറാത്ത അറേബ്യന്‍സിന് വേണ്ടി യുവരാജ് കളിച്ചിട്ടുമുണ്ട്. 2019 ജൂണിലാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്.

വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ചില വിദേശ ലീഗുകളിലും യുവരാജ് കളിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സിന്റെ ഉപദേശകന്റെ പുതിയ റോളിൽ യുവരാജ് എത്തുന്നത്.

ഭാവിയിൽ ഏതെങ്കിലും ഐപിഎൽ ടീമിന്റെ ഉപദേശകനായും യുവിയെ കാണുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ബ്ലാസ്റ്റേഴ്‌സ് ജേഴ്സി അപാരം, എനിക്ക് വേണം!! -അർജന്റീനയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ

പുതിയ വിദേശ താരം നാട്ടിലേക്ക് മടങ്ങി, ഗോകുലം കേരളക്ക് പണി കിട്ടി