in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ജേഴ്സി അപാരം, എനിക്ക് വേണം!! -അർജന്റീനയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ

അതേസമയം ഏറെ പ്രശംസകളും ശ്രദ്ധയും നേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എവേ ജേഴ്സി കിറ്റ് ഭംഗിയുള്ളതാണെന്നും തനിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ജേഴ്സി വേണമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അർജന്റീനയിൽ നിന്നുള്ള മാധ്യമ പ്രവർത്തകനായ യുവാൻ അരാംഗോ.

പ്രമുഖ ബ്രാൻഡായ സിക്സ് 5 സിക്സ് ഡിസൈൻ ചെയ്ത ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്ത തേർഡ് കിറ്റിനെക്കാൾ പ്രശംസകളും മറ്റുമാണ് എവേ കിറ്റിന് ലഭിക്കുന്നത്. ക്രീം നിറത്തിലുള്ള തേർഡ് കിറ്റ് കടലോരത്ത് താമസിക്കുന്നവർക്ക് ആദരവ് നൽകുന്ന രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ചത്.

ബ്ലാക്ക് നിറത്തിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് കിറ്റ് പ്രദർശനം ചെയ്ത വീഡിയോയും ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ടു. വിക്ടർ മോംഗിൽ, ദിമിത്രിയോസ്, പൂട്ടിയ തുടങ്ങിയ താരങ്ങളാണ് എവേ കിറ്റ് വീഡിയോയിൽ തകർത്താടിയത്.

അതേസമയം ഏറെ പ്രശംസകളും ശ്രദ്ധയും നേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എവേ ജേഴ്സി കിറ്റ് ഭംഗിയുള്ളതാണെന്നും തനിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ജേഴ്സി വേണമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അർജന്റീനയിൽ നിന്നുള്ള മാധ്യമ പ്രവർത്തകനായ യുവാൻ അരാംഗോ.

മുൻ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജോർഹെ പെരേര ഡയസിന്റേത് ഉൾപ്പടെ നമുക്ക് കൃത്യമായ വാർത്തകൾ അർജന്റീനയിൽ നിന്നും നൽകിയ മാധ്യമപ്രവർത്തകൻ കൂടിയാണ് യുവാൻ അരാംഗോ.

എന്തായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി കിറ്റ് നിർമ്മിക്കുന്ന ബ്രാൻഡ് സിക്സ് 5 സിക്സ് യുവാൻ അരാംഗോക്ക് ബ്ലാസ്റ്റേഴ്സിന്റെ പുതിയ എവേ കിറ്റ് നൽകാമെന്നും പറഞ്ഞിട്ടുണ്ട്. വലിയൊരു ശ്രദ്ധയും പ്രശംസകളും തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ എവേ കിറ്റ് നേടുന്നത്.

ലക്ഷ്യം തെറ്റാതെ മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ..

യൂവി ആരാധകരെ, നിങ്ങൾക്കൊരു സന്തോഷ വാർത്ത