in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ലക്ഷ്യം തെറ്റാതെ മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ..

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ തവണ പോസ്റ്റിലേക്ക് ഷൂട്ട്‌ ചെയ്ത താരമാരാണ്? ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമെന്നല്ല, മറിച്ച് പോസ്റ്റിലേക്ക് ഉന്നം തെറ്റാതെ ഷോട്ട് ഓൺ ടാർഗറ്റിലേക്ക് പന്ത് പായിച്ച താരങ്ങൾ ആരൊക്കെ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഓരോ സീസണിലും കിടിലൻ പ്രകടനവുമായി മുന്നേറ്റ നിരയിൽ നിന്നുകൊണ്ട് ടീമിനെ ഗോളടിച്ചും അടിപ്പിച്ചും മുന്നോട്ട് നയിക്കുന്ന താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്.

2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലും നമുക്ക് അങ്ങനെയുള്ള താരങ്ങളെ കാണാൻ കഴിയും, സുനിൽ ചേത്രിയും ഓഗ്ബച്ചയും മുതൽ അൽവരോ വസ്കസ് വരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ തവണ പോസ്റ്റിലേക്ക് ഷൂട്ട്‌ ചെയ്ത താരമാരാണ്? ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമെന്നല്ല, മറിച്ച് പോസ്റ്റിലേക്ക് ഉന്നം തെറ്റാതെ ഷോട്ട് ഓൺ ടാർഗറ്റിലേക്ക് പന്ത് പായിച്ച താരങ്ങൾ ആരൊക്കെ?

നമ്മൾ ഇവിടെ ട്രാൻസ്ഫർ മാർക്കറ്റ് ഓഫ് ഇന്ത്യ നൽകിയ കണക്കുകൾ പ്രകാരം വിശകലനം ചെയുകയാണ്. ഒരൊറ്റ സീസണിൽ ഏറ്റവും കൂടുതൽ ഷോട്ട് ഓൺ ടാർഗറ്റ് ഷോട്ടുകൾ നേടിയ വ്യക്തി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനും ബാംഗ്ലൂരു എഫ്സി താരവുമായ സുനിൽ ചേത്രിയാണ്.

ആദ്യത്തെ 10 പേരിൽ രണ്ട് സ്ഥാനം നേടിയ എഫ്സി ഗോവയുടെ മുൻ സ്പാനിഷ് താരം ഫെറാൻ കോറോമിനോസും കയ്യടികൾ അർഹിക്കുന്നുണ്ട്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് അൽവരോ വസ്കസ് മാത്രമാണ് ടോപ് 10 ലിസ്റ്റിലുള്ളത്. മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ ഓഗ്ബച്ചയും ലിസ്റ്റിലുണ്ട്.

ടോപ് 10 ലിസ്റ്റിലെ നാല് സ്ഥാനങ്ങൾ നേടിയിട്ടുള്ളത് എഫ്സി ഗോവയാണ് എന്നത് മറ്റൊരു ശ്രേദ്ദേയമായ വസ്തുത. ബാക്കിയെല്ലാ സ്ഥലങ്ങളിലും ഓരോ ടീമുകളുടെ താരങ്ങൾ ഒരു തവണ മാത്രമാണ് ഇടം നേടിയിട്ടുള്ളത്.

ട്രാൻസ്ഫർ മാർക്കറ്റ് പുറത്തുവിട്ട ചിത്രം ഇതാ :

കേരള ബ്ലാസ്റ്റേഴ്‌സ് എവേ കിറ്റുകൾ റിലീസ് ചെയ്തു

ബ്ലാസ്റ്റേഴ്‌സ് ജേഴ്സി അപാരം, എനിക്ക് വേണം!! -അർജന്റീനയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ