in , , ,

കേരള ബ്ലാസ്റ്റേഴ്‌സ് എവേ കിറ്റുകൾ റിലീസ് ചെയ്തു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് പുറത്തുവിട്ടു. പ്രമുഖ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഡിസൈൻ ചെയ്തിട്ടുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് പുറത്തുവിട്ടു. പ്രമുഖ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഡിസൈൻ ചെയ്തിട്ടുള്ളത്.

ബ്ലാക്ക് നിറത്തിലുള്ള ജേഴ്സിയിൽ വയലറ്റ് നിറത്തിലുള്ള ലൈനുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ക്രീം നിറത്തിലുള്ള തങ്ങളുടെ തേർഡ് കിറ്റ് പുറത്തുവിട്ടിരുന്നു.

അടുത്ത മാസം ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നതിനു മുൻപായി കേരള ബ്ലാസ്റ്റേഴ്‌സ് മഞ്ഞ നിറത്തിലുള്ള ഹോം കിറ്റ് റിലീസ് ചെയ്യും. ആദ്യ മത്സരത്തിൽ ഇമാമി ഈസ്റ്റ്‌ ബംഗാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

സിക്സ് 5 സിക്സിന്റെ ഒഫീഷ്യൽ സ്റ്റോറിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സികൾ ലഭ്യമാമി. 999 രൂപ വില വരുന്ന ജേഴ്സികൾ ഇപ്പോൾ 499 രൂപക്കാണ് സിക്സ് 5 സിക്സ് നൽകുന്നത്.

പ്രീസീസൺ തയ്യാറെടുപ്പുകളെല്ലാം ഗംഭീരമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. പ്രീസീസണിൽ കളിച്ച നാലിൽ നാല് മത്സരങ്ങളും വിജയിച്ച ബ്ലാസ്റ്റേഴ്‌സ് നാളെ അടുത്ത സൗഹൃദ മത്സരം കൊച്ചിയിൽ വെച്ച് കളിച്ചേക്കും.

സന്ദേശ് ജിങ്കന് ഇന്ത്യൻ ടീമിന്റെ വിമാനത്തില്‍ അനുമതി നിഷേധിച്ചു

ലക്ഷ്യം തെറ്റാതെ മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ..