in ,

LOLLOL LOVELOVE CryCry AngryAngry

സന്ദേശ് ജിങ്കന് ഇന്ത്യൻ ടീമിന്റെ വിമാനത്തില്‍ അനുമതി നിഷേധിച്ചു

ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കന് വിയറ്റ്‌നാമിലേക്കുള്ള ഇന്ത്യൻ ടീമിന്റെ വിമാനത്തില്‍ അനുമതി നിഷേധിച്ചു. ജിങ്കനെ കൂടാതെ ചെങ്കലിന്‍സെന സിംഗിനും വിമാനത്തില്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.അനുമതി നിഷേധിച്ചതോടെ ഇരുവർക്കും ഇന്ത്യൻ ടീമിനോടപ്പം വിയറ്റ്‌നാമിലേക്ക് പറക്കാനായില്ല.

യാത്ര രേഖകളില്‍ ചില പ്രശ്‌നങ്ങളുള്ളതാണ് ഇരുവരെയും തടയാന്‍ കാരണമെന്നാണ് സൂചന.മറ്റ് താരങ്ങള്‍ക്ക് ആര്‍ക്കും യാത്രയ്ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നില്ല. അതെ സമയം ജിങ്കനും സെന സിംഗിനും ഇന്ത്യൻ ടീമിനോടൊപ്പം യാത്ര തിരിക്കാൻ സാധിക്കാത്തത് ഇന്ത്യൻ ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്.

ഈ മാസം 24 ന് സിംഗപ്പൂരിനെതിരേയും 27 ന് ആതിഥേയരായ വിയറ്റ്‌നാമിനെതിരേയുമാണ് ഇന്ത്യയുടെ രണ്ട് സൗഹൃദ മല്‍സരങ്ങള്‍ കളിക്കുന്നത്. അതിനാൽ തന്നെ ജിങ്കനും ചെങ്കലിന്‍സെന സിംഗും ടീമിനോടപ്പമില്ലാത്തത് ഇന്ത്യയുടെ മത്സരങ്ങളെ ബാധിക്കും.

ഇരുവരെയും നിലവിലെ പ്രശനങ്ങൾ പരിഹരിച്ച് ഉടൻ വിയറ്റ്‌നാമിലേ അയക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇരു താരങ്ങളെയും ആദ്യ മല്‍സരത്തിന് മുമ്പ് വിയറ്റ്‌നാമില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നുമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ വക്താവ് വ്യക്തമാക്കി.

അതെ സമയം ഇന്ത്യൻ സംഘം ഇതിനോടകം വിയറ്റ്നാമിലേക്ക് എത്തിയിട്ടുണ്ട്. 4 ന് സിംഗപ്പൂരിനെതിരേയും 27 ന് ആതിഥേയരായ വിയറ്റ്‌നാമിനെതിരേയുമാണ് ഇന്ത്യയുടെ മത്സരങ്ങൾ

ഗില്ലിന്റെ കാര്യത്തിൽ ഇനി പേടി വേണ്ട; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത

കേരള ബ്ലാസ്റ്റേഴ്‌സ് എവേ കിറ്റുകൾ റിലീസ് ചെയ്തു