in , ,

LOVELOVE CryCry LOLLOL AngryAngry OMGOMG

ഗില്ലിന്റെ കാര്യത്തിൽ ഇനി പേടി വേണ്ട; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത

പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശങ്കയിലാഴ്ത്തി ഗോൾ കീപ്പർ പ്രഭ്സുഖാൻ സിങ്ങിന് പരിക്കേറ്റു എന്ന വാർത്ത വന്നത്. ഇന്ത്യയുടെ വിയറ്റ്നാം പര്യടനത്തിനുള്ള ഇന്ത്യൻ സാധ്യതാ ടീമിലേക്ക് ഗില്ലിനെ പരിഗണിക്കാതിരുന്നത് പരിക്ക് മൂലമാണെന്ന വാർത്ത വന്നതോടെയാണ് ആരാധകർ ആശങ്കയിലായത്.

കഴിഞ്ഞ സീസണിൽ ഗോൾ കൂടാരത്തിന് മുന്നിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയ ഗില്ലിന്റെ പരിക്ക് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കാര്യങ്ങൾ പ്രതിസന്ധിയിലാക്കുമോ എന്ന ഭയം ആരാധകർക്കുണ്ടായിരുന്നു. എന്നാലിപ്പോൾ ഗില്ലിന്റെ കാര്യത്തിൽ ആരാധകർക്ക് ഒരു ശുഭ വാർത്തയെത്തിയിരിക്കുകയാണ്.

പരിക്ക് മാറി ഗിൽ പരിശീലനം ആരംഭിച്ചു എന്നുള്ളതാണ് ആ ശുഭവാർത്ത കഴിഞ്ഞ ദിവസം ഗിൽ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശങ്ക മാറിയിരിക്കുകയാണ്.

Prabhsukhan singh gill latest instagram story

ഗില്ലിന്റയെ പരിക്ക് ഏത് രീതിയില്ലാതായിരുന്നു എന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വ്യക്തത ഉണ്ടായിരുന്നില്ല. ഇത് ആരാധകരുടെ ആശങ്ക വർധിപ്പിച്ചു. താരത്തിന്റെ ഐഎസ്എല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്ന അഭ്യുഹമടക്കം പുറത്ത് വന്നിരുന്നു.

ഏതായലും താൻ പരിശീലനത്തിനിറങ്ങി എന്ന ഗില്ലിന്റെ അറിയിപ്പ് ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. സച്ചിൻ സുരേഷ്, കരൺജിത് തുടങ്ങിയ ഗോൾ കീപ്പർമാർ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉണ്ടെങ്കിലും ആരാധകരുടെ ആത്മവിശ്വാസം ഗില്ലിലായിരുന്നു.

ഐഎസ്എൽ ചരിത്രത്തിൽ ആദ്യം; എടികെ മോഹൻ ബഗാൻ താരം അശുതോഷ് മെഹ്തയ്ക്ക് രണ്ട് വർഷം ഫുട്ബാളിൽ നിന്ന് വിലക്ക്

സന്ദേശ് ജിങ്കന് ഇന്ത്യൻ ടീമിന്റെ വിമാനത്തില്‍ അനുമതി നിഷേധിച്ചു