in , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ഐഎസ്എൽ ചരിത്രത്തിൽ ആദ്യം; എടികെ മോഹൻ ബഗാൻ താരം അശുതോഷ് മെഹ്തയ്ക്ക് രണ്ട് വർഷം ഫുട്ബാളിൽ നിന്ന് വിലക്ക്

ഇന്ത്യൻ ഫുട്ബാൾ ആരാധകരെ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.എടികെ മോഹൻ ബഗാൻ താരം അശുതോഷ് മെഹ്തയ്ക്ക് രണ്ട് വർഷം ഫുട്ബാളിൽ നിന്നും വിലക്ക്. താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് താരത്തിന് രണ്ട് വർഷം ഫുട്ബാളിൽ നിന്നും വിലക്ക് ലഭിച്ചിരിക്കുന്നത്.

ഉത്തേജക മരുന്ന് ഉപയോഗിച്ച് വിലക്ക് ലഭിക്കുന്ന ആദ്യ ഐഎസ്എൽ താരമാണ് മെഹ്ത. ഫെബ്രുവരി എട്ടിന് നടത്തിയ പരിശോധനയിലാണ് മെഹ്തയുടെ റിസൾട്ട് പൊസറ്റീവായത്. എന്നാൽ സംഭവത്തിൽ മെഹ്തയുടെ പ്രതികരണവും പുറത്ത് വന്നിരിക്കുകയാണ്.

താൻ ഉത്തേജക മരുന്ന് ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല എന്നും താൻ തെറ്റിദ്ധരിക്കപ്പെട്ട് ഉപയോഗിച്ചതാവാം എന്നുമാണ് മെഹ്തയുടെ പ്രതികരണം.അതെ സമയം മെഹ്ത ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്ന ആളല്ല എന്നും മെഹ്ത്തയെ സഹതാരം തെറ്റിദ്ധരിപ്പിച്ച് ഉത്തേജക മരുന്ന് ഉപയോഗിപ്പിച്ചതാവാം എന്നുമാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മാർഗുല്ലോ പറയുന്നത്. അതിനാൽ തന്നെ വിധിയിൽ മെഹ്ത അപ്പീൽ നൽകാനുള്ള സാധ്യതയുമുണ്ട്.

മെഹ്ത തെറ്റിദ്ധരിപികലിലൂടെയാണ് ഉത്തേജ മരുന്ന് ഉപയോഗിച്ചത് എന്ന് തെളിഞ്ഞാൽ നിലവിലെ വിലക്ക് പിൻവലിക്കാനുള്ള സാധ്യതയുണ്ട്.

അതെ സമയം മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം മെഹ്ത സഹതാരത്താൽ തെറ്റിദ്ധരിക്കപ്പെട്ടതാണ് എങ്കിൽ ആ സഹതാരത്തിന് മേൽ കടുത്ത നടപടികളുമുണ്ടാവും.

വരുന്നു ഓഗ്ബച്ചേ രണ്ടാമൻ ഐഎസ്എല്ലിലേക്ക്

ഗില്ലിന്റെ കാര്യത്തിൽ ഇനി പേടി വേണ്ട; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത