in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

വരുന്നു ഓഗ്ബച്ചേ രണ്ടാമൻ ഐഎസ്എല്ലിലേക്ക്

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഓഗ്ബച്ചേ എന്ന നൈജീരിയൻ ഈഗിളിനെ സമ്മാനിച്ച ക്ലബ്ബാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. 2018 ലാണ് നോർത്ത് ഈസ്റ്റ് ഓഗ്ബച്ചേയെ ടീമിലെത്തിച്ചത്. 33 കാരനായ താരത്തിൽ ഐഎസ്എൽ ആരാധകർ അത്ര വലിയ പ്രതീക്ഷയും വെച്ചിരുന്നില്ല. എന്നാൽ അതെ ഓഗ്ബച്ചേ പിന്നീട് ഐഎസ്എൽ കണ്ട ഏറ്റവും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളായി മാറുകയും ചെയ്തു. അദ്ദേഹം ബൂട്ട് കെട്ടിയ നോർത്ത് ഈസ്റ്റ്, കേരളാ ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എന്നീ ടീമുകളുടെ ടോപ് സ്കോറർ കൂടിയാണ് ഓഗ്ബച്ചേ

പ്രായം 37 ൽ എത്തിയെങ്കിലും ഓഗ്ബച്ചേയുടെ സേവനം ഇപ്പോഴും ഹൈദരാബാദ് ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനേ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കും ഓഗ്ബച്ചേ വഹിച്ചിരുന്നു.ഇത്തരത്തിൽ ഇന്ത്യൻ ഫുട്ബാളിന് ഒരു കിടിലൻ സ്ട്രൈക്കറെ പരിചയപ്പെടുത്തിയ നോർത്ത് ഈസ്റ്റ് അടുത്ത ഓഗ്ബച്ചേയെ കൂടി ഇന്ത്യൻ ഫുട്ബാളിന് നൽകാനൊരുങ്ങുകയാണ്.

ഓഗ്ബച്ചേയുടെ നാട്ടിൽ നിന്നും ഒരു കിടിലൻ സ്ട്രൈക്കറെയാണ് നോർത്ത് ഈസ്റ്റ് അടുത്ത സീസണിൽ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്. നൈജീരിയൻ താരം സിൽവസ്റ്റർ എമേക എന്ന 32 കാരനാണ് നോർത്ത് ഈസ്റ്റ് കൂടാരത്തിൽ എത്തിക്കുന്നത്.

റഷ്യൻ ക്ലബ്‌ ഡൈനാമോ മോസ്‌കോയിലടക്കം കളിച്ച സിൽവേസ്റ്റർ എമേക ഓഗ്ബച്ചേയുടെ കളി ശൈലിയുമായി സാമ്യതയുള്ള താരമാണ്.

ഓഗ്ബച്ചേ നോർത്ത് ഈസ്റ്റിൽ എത്തിയ അതെ പ്രായത്തിൽ തന്നെയാണ് എമേകയും നോർത്ത് ഈസ്റ്റിൽ എത്തുന്നത് എന്നതിനാൽ അടുത്ത ഓഗ്ബച്ചേ എന്ന വിശേഷണം തന്നെയാണ് നോർത്ത് ഈസ്റ്റ് ആരാധകരും എമേകയ്ക്ക് നൽകുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള സർപ്രൈസ് സമ്മാനം വീണ്ടും വന്നു തുടങ്ങി..

ഐഎസ്എൽ ചരിത്രത്തിൽ ആദ്യം; എടികെ മോഹൻ ബഗാൻ താരം അശുതോഷ് മെഹ്തയ്ക്ക് രണ്ട് വർഷം ഫുട്ബാളിൽ നിന്ന് വിലക്ക്