in , , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള സർപ്രൈസ് സമ്മാനം വീണ്ടും വന്നു തുടങ്ങി..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വീണ്ടും സർപ്രൈസ് സമ്മാനം വരുന്നു.. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പ്രീസീസൺ സൗഹൃദ മത്സരം സ്റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന് കാണാനുള്ള അവസരമാണ് ആരാധകരെ തേടിയെത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വീണ്ടും സർപ്രൈസ് സമ്മാനം വരുന്നു.. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പ്രീസീസൺ സൗഹൃദ മത്സരം സ്റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന് കാണാനുള്ള അവസരമാണ് ആരാധകരെ തേടിയെത്തുന്നത്.

കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ എംഎ കോളേജിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ ടിക്കറ്റ് എടുത്തവരിൽ ചില ആരാധകർക്ക് ഈ മത്സരം കാണാനുള്ള ക്ഷണം ബ്ലാസ്റ്റേഴ്‌സ് നൽകിയിരുന്നു.

സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകുന്നേരം 4:30 ന് കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനത്തു വെച്ച് നടക്കുന്ന അടുത്ത പ്രീസീസൺ സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധർക്ക് ക്ഷണം നൽകുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കാണാനുള്ള സീസൺ ടിക്കറ്റ് എടുത്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഫാൻസിനാണ് ബ്ലാസ്റ്റേഴ്‌സ് അവസരം ഒരുക്കുന്നത്. ഇമെയിൽ വഴിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം കാണാനുള്ള ലഭിച്ചെന്ന വിവരം അറിയിക്കുക.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വില്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2499 രൂപയുള്ള സീസൺ ടിക്കറ്റിൽ സാധാരണ മാച്ച് ടിക്കറ്റുകളിൽ നിന്നും 40% ഇളവ് ലഭിക്കുന്നുണ്ട്.

കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനം കാണാനും, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാനുമുള്ള അവസരങ്ങൾ സീസൺ ടിക്കറ്റ് നൽകുന്നുണ്ട്. Paytminsider വഴിയാണ് ടിക്കറ്റ് ബുക്ക്‌ ചെയ്യാനാവുക.

ISL-ലേക്ക് കിടിലൻ യൂറോപ്യൻ താരം വരുന്നു??

വരുന്നു ഓഗ്ബച്ചേ രണ്ടാമൻ ഐഎസ്എല്ലിലേക്ക്