in , ,

LOLLOL

ISL-ലേക്ക് കിടിലൻ യൂറോപ്യൻ താരം വരുന്നു??

15 വർഷത്തോളം ഫ്രാൻസിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം ഫ്രഞ്ച് ലീഗിലും നിരവധി മത്സരങ്ങളിൽ കുപ്പായമഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ലീഗ് 1-ലും 2-ലും 300+ മത്സരങ്ങളാണ് റൊമെയ്ൻ ഫിലിപ്പോട്ടോക്സ് കളിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ കിടിലൻ താരങ്ങളെ ടീമിലെത്തിച്ചു കൊണ്ട് ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടുകയെന്ന ലക്ഷ്യവുമായി താരസമ്പന്നമായ സ്‌ക്വാഡ് അണിയിച്ചൊരുക്കുകയാണ് ഹൈലാൻഡേഴ്സ്.

ഫ്രാൻസിൽ നിന്നുമുള്ള ഒരു വിങ്ങറെ സ്വന്തമാക്കിയതായി ഇപ്പോൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തി. 34 വയസുകാരനായ റൊമെയ്ൻ ഫിലിപ്പോട്ടോക്സാണ് സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി പന്ത് തട്ടുക.

15 വർഷത്തോളം ഫ്രാൻസിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം ഫ്രഞ്ച് ലീഗിലും നിരവധി മത്സരങ്ങളിൽ കുപ്പായമഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ലീഗ് 1-ലും 2-ലും 300+ മത്സരങ്ങളാണ് റൊമെയ്ൻ ഫിലിപ്പോട്ടോക്സ് കളിച്ചത്.

55 ഗോളുകളും 35 അസിസ്റ്റുകളും നേടിയ താരം 2012-ലാണ് സീനിയർ കരിയർ ആരംഭിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ നിമിസ് ഒളിമ്പികുമായുള്ള കരാർ അവസാനിച്ചതിന് ശേഷമാണ് ഫ്രീ ട്രാസ്‌ൻഫറിലൂടെ താരം ഇന്ത്യൻ ക്ലബ്ബിലെത്തുന്നത്.

ഫ്രഞ്ച് ലീഗ് 2-ലെ ടീം ഓഫ് ദി ഇയർ അവാർഡ് ഒരു തവണ നേടിയിട്ടുള്ള റൊമെയ്ൻ ഫിലിപ്പോട്ടോക്സ് എന്ന ഫുട്ബോൾ കലാകാരന്റെ വരവ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ക്ലബ്ബിനെ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ വരച്ചു കാണിക്കുമെന്ന പ്രതീക്ഷയിലാണ് ഫാൻസ്‌.

വീണ്ടും കിടിലൻ നീക്കം; യുവതാരങ്ങളെ ടീമിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള സർപ്രൈസ് സമ്മാനം വീണ്ടും വന്നു തുടങ്ങി..