in , ,

LOVELOVE OMGOMG LOLLOL AngryAngry

വീണ്ടും കിടിലൻ നീക്കം; യുവതാരങ്ങളെ ടീമിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

യുവതാരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മിടുക്ക് കാണിക്കുന്ന ക്ലബ്ബുകളിൽ ഒന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. മികച്ച താരങ്ങളെ തങ്ങളുടെ ജൂനിയർ ടീമിലൂടെ വളർത്തിയെടുക്കുക എന്ന കൃത്യമായ പദ്ധതിയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.ഐമനേ പോലെയും അജ്സലിനെ പോലെയുമുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് വളർത്തിയെടുക്കുന്നതും ഈ പദ്ധതിയിലൂടെ തന്നെയാണ്.

നിലവിൽ മികച്ച ഒരു രണ്ടാം നിര ബ്ലാസ്റ്റേഴ്‌സിനുണ്ട്.അതിന്റെ തെളിവാണ് ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം നിര നടത്തിയ മികച്ച പ്രകടനം.

ഇപ്പോഴിതാ വീണ്ടും ഒരു പറ്റം യുവതാരങ്ങളെ ലക്ഷ്യമിട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ ആരോസിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങളെ ലക്ഷ്യമിടുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് യുവതാരങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി എഐഎഫ്എഫ് രൂപം നൽകിയ ഇന്ത്യൻ ആരോസ് പിരിച്ച് വിട്ടത്.

ഇന്ത്യൻ ആരോസ് പിരിച്ച് വിട്ടപ്പോൾ ഒരു പാട് യുവതാരങ്ങളും ഫ്രീ ഏജന്റ് ആയി. ഈ യുവതാരങ്ങളിൽ ചിലരെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്തതിനാൽ ഈ താരങ്ങൾക്ക് അടുത്ത ജനുവരി ട്രാൻസ്ഫറിൽ മാത്രമേ മറ്റ്‌ ക്ലബ്ബുകളിൽ ജോയിൻ ചെയ്യാൻ സാധിക്കൂ. ഈ സമയത്ത് ആരോസിലെ ചില താരങ്ങളെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലാൻ.

റോളക്സ്, അവൻ പേര് ലൂണ??

ISL-ലേക്ക് കിടിലൻ യൂറോപ്യൻ താരം വരുന്നു??