in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പോരാട്ടവീര്യം അവസാനിക്കില്ല; പോർച്ചുഗൽ ക്യാമ്പിൽ നിന്നുമൊരു സന്തോഷവാർത്ത

സൂപ്പർ പോരാട്ടത്തിന് ഇറങ്ങും മുമ്പേ റോണോ ആരാധകർക്ക് ഒരു സന്തോഷവാർത്ത വരികയാണ്. റോണോയുടെ അടുത്ത ലോകകപ്പ് സാധ്യതകളെ കുറിച്ചാണ് വാർത്തകൾ.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് യൂറോ കപ്പിൽ ഇറങ്ങുകയാണ്. ഗ്രൂപ്പ്‌ എഫിലെ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12:30 നാണ് പോരാട്ടം.

സൂപ്പർ പോരാട്ടത്തിന് ഇറങ്ങും മുമ്പേ റോണോ ആരാധകർക്ക് ഒരു സന്തോഷവാർത്ത വരികയാണ്. റോണോയുടെ അടുത്ത ലോകകപ്പ് സാധ്യതകളെ കുറിച്ചാണ് വാർത്തകൾ.

റോണോ പങ്കെടുക്കുന്ന അവസാന മേജർ ടൂർണമെന്റായിരിക്കില്ല ഇതെന്നും 2026 ൽ നടക്കുന്ന ലോകകപ്പ് കൂടി റോണോ ലക്ഷ്യമിടുന്നുവെന്നുമാണ് ആരാധകർക്ക് ആഹ്ലാദം നൽകുന്ന വാർത്ത. റോണോ അടുത്ത ലോകകപ്പ് ലക്ഷ്യമിടുന്നതായും താരം അതിനുള്ള മുന്നൊരുക്കത്തിലുമാണെന്ന് പോർച്ചുഗലിന്റെ ഡ്രസിങ് റൂമിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ റിലേവോ റിപ്പോർട്ട്‌ ചെയ്യുന്നു.

അതേ സമയം 39 കാരനായ താരം 2026 വരെ അൽ നസ്റിൽ തന്നെ തുടരാനാണ് താല്പര്യപ്പെടുന്നത്. നിലവിൽ 2025 വരെ താരത്തിന് കരാറുണ്ട്. ഈ കരാർ 2026 വരെ നീട്ടാൻ താരവും ക്ലബ്ലും ആഗ്രഹിക്കുന്നുണ്ട്.

ഈ കരാർ 2026 വരെ നീട്ടുന്നതിലൂടെ അടുത്ത ലോകകപ്പ് വരെ സജീവമാകാൻ റോണോയ്ക്ക് സാധിക്കും.

താങ്ക്യു ഇഷാൻ; താരം മറ്റൊരു ക്ലബ്ബിലേക്ക്

ഇഗോർ സ്റ്റിമാക്കിനെ പരിശീല സ്ഥാനത് നിന്ന് പുറത്താക്കി ഇന്ത്യ; സന്തോഷമെന്ന് ആരാധകർ…