in

CryCry AngryAngry OMGOMG LOLLOL

ഗ്രീൻവുഡിന് ജാമ്യം ലഭിച്ചു

മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡിന് ജാമ്യം ലഭിച്ചു.ഞായറാഴ്ച അദ്ദേഹത്തിന്റെ കാമുകി നടത്തിയ ഞെട്ടിക്കുന്ന വെളുപ്പെടുത്തലുകളിലാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്

മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡിന് ജാമ്യം ലഭിച്ചു.ഞായറാഴ്ച അദ്ദേഹത്തിന്റെ കാമുകി നടത്തിയ ഞെട്ടിക്കുന്ന വെളുപ്പെടുത്തലുകളിലാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഗ്രേറ്റർ മാഞ്ചേസ്റ്റർ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.പീഡന ആരോപണവും കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ചൊവ്വയച്ചയാണ് പോലീസ് ഗ്രീൻവുഡിനെ അറസ്റ്റ് ചെയ്തത്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ഗ്രീൻവുഡിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ടീമിനോട് ഒപ്പം പരിശീലിക്കാനും മത്സരങ്ങൾ പങ്ക് എടുക്കാനും യുണൈറ്റഡ് അനുവദിക്കില്ല. ഇന്ന് രാവിലെ യുണൈറ്റഡ് ഈ സംഭവത്തെ അപലപിച്ചു കൊണ്ട് ഔദ്യോഗികമായ പ്രസ്താവനയിറക്കിയിരുന്നു.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പ്രമുഖ താരങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ ഗ്രീൻവുഡിനെ അൺ ഫോളോ ചെയ്തിരുന്നു.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ അക്കാഡമിയിലൂടെ വളർന്ന ഗ്രീൻവുഡ്, യുണൈറ്റഡിന് വേണ്ടി 129 മൽസരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടിയിട്ടുണ്ട്.

ശ്രെയസ് ഐയർ ഏറ്റവും വിലയേറിയ താരമാകുമെന്ന് ആകാശ് ചോപ്ര..

പോഗ്ബയുടെ ഭാവിയെന്ത് ?