in

ശ്രെയസ് ഐയർ ഏറ്റവും വിലയേറിയ താരമാകുമെന്ന് ആകാശ് ചോപ്ര..

ബാംഗ്ലൂറും കൊൽക്കത്തയും പഞ്ചാബും ഇതു വരെ അടുത്ത സീസണിലേക്കുള്ള ക്യാപ്റ്റനെ നിയമിച്ചിട്ടില്ല.അതു കൊണ്ട് തന്നെ ലേലത്തിൽ ഏറ്റവും കൂടുതൽ പൈസ ലഭിക്കാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് ഐയർ.

മുൻ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രെയസ് ഐയർ ഈ ഐ പി ൽ ലേലത്തിൽ ഏറ്റവും വിലയേറിയ താരമാകുമെന്ന് ആകാശ് ചോപ്ര.മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ്‌ അനലൈസ്റ്റമായ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രെയസ് ഐയർ ഈ ഐ പി ൽ താര ലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമാകുമെന്ന് പ്രസ്താവിച്ചത്.

ഈ മാസം 12 ന്നും 13 ന്നുമാണ് ഐ പി ൽ താരാലേലം.20 കോടി രൂപ വരെ ഐയർക്ക് വേണ്ടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുടക്കുമെന്ന് തന്റെ യൂട്യൂബ് ചാനലിലുടെ അദ്ദേഹം പറയുന്നു .ഇന്ത്യയുടെ മികച്ച മദ്ധ്യനിര ബാറ്റസ്മാനും മികച്ച ഒരു ക്യാപ്റ്റനും കൂടിയാണ് ഐയർ.ഡൽഹി ക്യാപിറ്റൽസിനെ ആദ്യമായി ഐ പി ൽ ഫൈനലിൽ എത്തിച്ച ക്യാപ്റ്റനാണ് ഐയർ.

ബാംഗ്ലൂറും കൊൽക്കത്തയും പഞ്ചാബും ഇതു വരെ അടുത്ത സീസണിലേക്കുള്ള ക്യാപ്റ്റനെ നിയമിച്ചിട്ടില്ല.അതു കൊണ്ട് തന്നെ ലേലത്തിൽ ഏറ്റവും കൂടുതൽ പൈസ ലഭിക്കാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് ഐയർ.

യുണൈറ്റഡ് ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കി ..

ഗ്രീൻവുഡിന് ജാമ്യം ലഭിച്ചു